Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightകുടിവെള്ളമില്ല; കുഴൽ...

കുടിവെള്ളമില്ല; കുഴൽ കിണർ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ

text_fields
bookmark_border
കുടിവെള്ളമില്ല; കുഴൽ കിണർ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ
cancel
camera_alt

ആ​യി​പ്പു​ഴ സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യ കു​ഴ​ൽ കി​ണ​ർ


ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ ജനസാന്ദ്രത കൂടുതലുള്ള ആയിപ്പുഴ സെൻട്രൽ ജങ്ഷനിൽ രണ്ട് പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച കുഴൽ കിണർ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ. ടൗണിന്റെ ഹൃദയ ഭാഗത്ത് പാതയോരത്ത് നാട്ടുകാരുടെയും യാത്രക്കാരുടെയും വ്യാപാരികളുടെയും സൗകര്യാർഥം നിർമിച്ചതായിരുന്നു കുഴൽ കിണർ. അമ്പതിലധികം വ്യാപാര സ്ഥാപനങ്ങളും പരിസരങ്ങളിലെ ധാരാളം വീട്ടുകാരും ഓഫിസുകളും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കുഴൽ കിണറാണ് പിന്നീട് പ്രവർത്തനരഹിതമായത്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ജനുവരി മുതൽ ജൂൺ വരെ എല്ലാവരുടെയും ആശാ കേന്ദ്രം കൂടിയായിരുന്നു ഈ കുഴൽ കിണർ. നിലവിൽ പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായിട്ടും അധികൃതർ പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയന്തരമായി ആയിപ്പുഴ സെൻട്രൽ ജങ്ഷനിലെ തകരാറിലായി കിടക്കുന്ന കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തി വെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെയും വ്യാപാരികളുടെയും കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.വി. മാമു അധ്യക്ഷത വഹിച്ചു. നടുക്കണ്ടി ഫിറോസ്, കെ.കെ. നസീർ, വി. അശ്രഫ്, കെ. മുസ്തഫ, മജീദ്, കെ. ഫൈസൽ എന്നിവർ സംസാരിച്ചു.

Show Full Article
TAGS:drinking water crisis drinking water issue borewell kannur 
News Summary - There is no drinking water; the borewell has been inactive for years
Next Story