Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightപൊലീസിനെ കണ്ട് പുഴയിൽ...

പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
cancel

കുമ്പള (കാസർകോട്): കുമ്പള ആരിക്കാടിയിൽ പുഴയിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആരിക്കാടി കടവത്ത് കുന്നില്‍ വീട്ടിലെ അബ്ദുല്‍ ഖാദറിന്റെയും സൈബയുടെയും മകന്‍ ഇബ്രാഹിം (26)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കർണാടകയിലെ പ്രമുഖ മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ ഷിറിയ പുഴയിൽ തോണിയിൽ സഞ്ചരിക്കവെ പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.

മാതാവ്: സൈനബ. സഹോദരങ്ങൾ ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ.

Show Full Article
TAGS:Drowned death kaserkode death Police Body found 
News Summary - outh jumped into river on seeing police, body found
Next Story