Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൊല്ലം മടത്തറ സ്വദേശി...

കൊല്ലം മടത്തറ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
കൊല്ലം മടത്തറ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel

റിയാദ്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. കടക്കൽ മടത്തറക്ക് സമീപം കൊല്ലായിൽ സത്യമംഗലം ആമിന മൻസിലിൽ അഷ്റഫ് സൈനുലാബ്​ദീൻ (57) ആണ് മരിച്ചത്. സൗദി അറേബ്യയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദിലെ സുലൈയിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന് ജോലിക്കിടെ സെയിൽസ് വാനിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം റിയാദിലെ ജസീറ ആശുപത്രിയിലാണ്​. ഉടൻ ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്കായി സാമൂഹിക പ്രവർത്തകരും ബന്ധുക്കളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്.

ദീർഘകാലം റിയാദിലെ റാനിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന അഷ്റഫ്, പിന്നീട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം പുതിയ വിസയിൽ റിയാദിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ വിവിധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് അദ്ദേഹം ചെയ്തുവന്നിരുന്നത്. ഷെമിയാണ് ഭാര്യ. അഷിന, ആമിന, അഹദാ എന്നിവർ മക്കളാണ്. മരുമകൻ സജിൻ സൗദിയിലെ ഖത്വീഫിലാണ്​.

Show Full Article
TAGS:kollam native dead Heart Attack Riyadh 
News Summary - Kollam native dies of heart attack in Riyadh
Next Story