പന്മന സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
text_fieldsവിജയകൃഷ്ണൻ
കരുനാഗപ്പള്ളി: കൊല്ലം പന്മന സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. പന്മന മേക്കാട് പടീറ്റാറ കമലേശ്വരിയിൽ പരേതനായ വിജയൻ പിള്ള - സരസ്വതി അമ്മ ദമ്പതികളുടെ മകൻ വിജയകൃഷ്ണൻ പിള്ള (47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ബഹ്‌റൈൻ സമയം 8.30 നു വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിജയ് ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയാണ് വിജയകൃഷ്ണൻ. ടൂബ്ലിയിൽ ട്രേഡിങ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു .മനാമയിലെ ബഡ്‌സ് സ്‌കൂൾ അധ്യാപിക ദിവ്യയാണ് ഭാര്യ. ബഹ്‌റൈൻ ഏഷ്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി നചികേത് ഏക മകനാണ്.സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബഹ്‌റൈനിലെ പ്രവാസ സംഘടനകളുടെ സഹായത്താൽ വെള്ളിയാഴ്ച നാട്ടിലെത്തുമെന്നും 12.30നു സംസ്കാരം നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.


