Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightമോഷ്ടിച്ച ആംബുലൻസ്...

മോഷ്ടിച്ച ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ

text_fields
bookmark_border
മോഷ്ടിച്ച ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ
cancel

ക​ട​യ്ക്ക​ൽ: നെ​ടു​മ​ങ്ങാ​ട്നി​ന്ന്​ മോ​ഷ്ടി​ച്ച ആം​ബു​ല​ൻ​സ്​ ചി​ത​റ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ത​റ-​പാ​ങ്ങോ​ട് റോ​ഡി​ൽ ചി​ത​റ ഗ​വ. ഹൈ​സ്കൂ​ളി​ന് മു​ന്നി​ലാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ പി.​ആ​ർ ഹോ​സ്പി​റ്റി​ലി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആം​ബു​ല​ൻ​സ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ്​ മോ​ഷ​ണം പോ​യ​ത്.

കെ.​എം.​വൈ.​എ​ഫ് ക​നി​വ് പ​ന​വൂ​ർ മേ​ഖ​ല ക​മ്മ​റ്റി​യു​ടെ ആം​ബു​ല​ൻ​സാ​ണി​ത്. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ഇ​രു​ന്ന ബൈ​ക്കും മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ര​ണ്ട് യു​വാ​ക്ക​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ശു​പ​ത്രി സി.​സി.​ടി.​വി ദ്യ​ശ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ്യ​ക്ത​മാ​യി. ആ​ശു​പ്ര​തി​ക്ക്​ സ​മീ​പ​ത്ത് മ​റ്റൊ​രു ബൈ​ക്കും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആം​ബു​ല​ൻ​സ്​ ഉ​പേ​ക്ഷി​ച്ച്​ മോ​ഷ്ടാ​ക്ക​ൽ ക​ട​ന്ന​ത്. ചി​ത​റ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഉ​ട​മ​ക്ക്​ വാ​ഹ​നം കൈ​മാ​റി. ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:ambulance local News Kollam News 
News Summary - Stolen ambulance found abandoned
Next Story