Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightആറുമാസം മുമ്പ്​ കാലിൽ...

ആറുമാസം മുമ്പ്​ കാലിൽ തെരുവുനായ് നക്കിയിരുന്നെന്ന് ബന്ധുക്കൾ; കടയ്ക്കലിൽ യുവാവിന്‍റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

text_fields
bookmark_border
baiju 897987
cancel

കടയ്ക്കൽ (കൊല്ലം): യുവാവിന്‍റെ മരണം പേവിഷബാധയേറ്റെന്ന്​ സ്ഥിരീകരണം. കുറ്റിക്കാട് പാറയിൽ വീട്ടിൽ ബൈജു (44) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ആറുമാസം മുമ്പ്​ ബൈജുവിന്‍റെ കാലിൽ തെരുവുനായ് നക്കിയിരുന്നതായി ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ചൊവ്വാഴ്ച പകൽ ബൈജു ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളെയും തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന്​, പാരിപ്പള്ളി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, ബൈജു പോയില്ല. അന്നേദിവസം രാത്രിയോടെ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന്​ വീണ്ടും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കടയ്ക്കൽ പൊലീസ്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. തുടർന്നാണ്​ പേവിഷബാധയേറ്റാണ് ബൈജു മരിച്ചതെന്ന സ്ഥിരീകരണം ആരോഗ്യവകുപ്പിനും പൊലീസിനും ലഭിച്ചത്​. ബൈജുമായി സമ്പർക്കമുണ്ടായിരുന്ന ആൾക്കാരും ഇൻക്വസ്റ്റ്​ നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും പേവിഷബാധ വാക്സിനെടുക്കാൻ നിർദേശിച്ചിരിക്കുകയാണ്.

ബൈജു മരിച്ച ദിവസം ഡോക്ടർ സംശയമുന്നയിച്ചതിനെ തുടർന്ന്​ സമ്പർക്കമുണ്ടായ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മുൻകരുതൽ എന്ന നിലയിൽ പേവിഷ ബാധക്കെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ എടുത്തിരുന്നു. ഇക്കാലയളവിൽ ബൈജുവുമായി ഇടപഴകിയിട്ടുള്ളവർ അടിയന്തരമായി വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Show Full Article
TAGS:Rabies Death Death News 
News Summary - Youth dies of rabies in Kadakkal
Next Story