Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_rightഈരാറ്റുപേട്ടക്കടുത്ത്...

ഈരാറ്റുപേട്ടക്കടുത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി

text_fields
bookmark_border

കോട്ടയം: ഈരാറ്റുപേട്ടക്കടുത്ത് മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പാലക്കാടു നിന്നും എത്തി കൂലിപ്പണികൾ ചെയ്തു കഴിഞ്ഞുവന്നിരുന്ന ലക്ഷ്മണൻ എന്നയാളുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.

റോഡിനോടു ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണി അലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാണെന്നാണ് സംശയം. ഇയാൾ വർഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ജീവിച്ചു വരുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.

Show Full Article
TAGS:Body found erattupetta news Kottayam death new 
News Summary - Body found buried under culvert near Erattupetta
Next Story