Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2025 3:19 AM GMT Updated On
date_range 2025-05-16T08:49:02+05:30കെ.എസ്.ആർ.ടി.സി ബസിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു. കോട്ടയം-കുമളി റോഡിൽ വെള്ളൂർ ഡയറ്റിന് സമീപം വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. മീനടം തണ്ടാനിക്കൽ കടുപ്പിൽ ടി.വി. വർഗീസ് (കുഞ്ഞ്-59) ആണ് മരിച്ചത്.
ലോട്ടറി വിൽപനക്ക് ശേഷം മീനടത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിലൂടെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഭാര്യ: ഏലിയാമ്മ വർഗീസ്. മകൾ: ജിൻസി. പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Next Story


