Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​...

കോഴിക്കോട്​ മാത്തോട്ടത്ത്​ കെ-റെയിൽ പ്രതിഷേധത്തിനിടെ സംഘർഷം; ബലംപ്രയോഗിച്ച് വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിച്ചു

text_fields
bookmark_border
കോഴിക്കോട്​ മാത്തോട്ടത്ത്​ കെ-റെയിൽ പ്രതിഷേധത്തിനിടെ സംഘർഷം; ബലംപ്രയോഗിച്ച് വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിച്ചു
cancel

കോ​ഴി​ക്കോ​ട്​: ഹൃ​ദ്രോ​ഗി​യാ​യ വീ​ട്ടു​ട​മ​സ്ഥ​നെ പൊ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച്​ കീ​ഴ്പ്പെ​ടു​ത്തി മു​റ്റ​ത്ത്​ കെ-​റെ​യി​ൽ സ​ർ​വേ​ക്ക​ല്ല്​ സ്ഥാ​പി​ച്ചു. കോ​ഴി​ക്കോ​ട്​ പ​ന്നി​യ​ങ്ക​ര വി​ല്ലേ​ജി​ൽ മാ​ത്തോ​ട്ട​ത്താ​ണ് സം​ഭ​വം. എ​ന്തു​വി​ല​കൊ​ടു​ത്തും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ ന​ട​ത്തു​മെ​ന്നും ത​ട​ഞ്ഞാ​ലു​ണ്ടാ​വു​ന്ന ഭ​വി​ഷ്യ​ത്ത്​ വ​ലു​താ​യി​രി​ക്കു​മെ​ന്നും പൊ​ലീ​സ്​ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12 മ​ണി​യോ​ടെ മാ​ത്തോ​ട്ടം ഖ​ബ​ർ​സ്ഥാ​നോ​ടു​ ചേ​ർ​ന്ന്​ ഷ​ഫീ​ഖ്​ മ​ൻ​സി​ലി​ൽ അ​ബ്​​ദു​ൽ റ​സാ​ഖി​ന്‍റെ (62) വീ​ട്ടു​മു​റ്റ​ത്താ​ണ്​ ​ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്.​ വീ​ട്ടു​മു​റ്റ​ത്ത്​ ക​ല്ലി​ടാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന്​ പ​റ​ഞ്ഞ അ​ബ്​​ദു​ൽ റ​സാ​ഖി​നെ​യും മ​രു​മ​ക​ൻ നൗ​ഷാ​ദ്​ അ​ലി​യെ​യും ​പൊ​ലീ​സ്​ ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട​ഞ്ഞു. ഇ​തി​നി​ടെ ത​ഹ​സി​ൽ​ദാ​ർ കെ. ​ഹ​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ സം​ഘം വീ​ട്ടു​മു​റ്റ​ത്ത് സ​ർ​വേ​ക്ക​ല്ല്​ സ്ഥാ​പി​ച്ചു.​ പൊ​ലീ​സ്​ ന​ട​പ​ടി ക​ണ്ട്​ പേ​ടി​ച്ച്​ സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കൂ​ട്ട​നി​ല​വി​ളി ഉ​യ​ർ​ന്നു. ഹൃ​ദ്രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നെ വി​ടാ​ൻ പ​റ​ഞ്ഞ്​ ഭാ​ര്യ ആ​യി​ഷ​ബി നി​ല​വി​ളി​ച്ചു. ഇ​തി​നി​ടെ സ​ർ​​വേ​യെ എ​തി​ർ​ക്കാ​ൻ വ​ന്ന നാ​ട്ടു​കാ​രെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫ​റോ​ക്ക്​ അ​സി. ക​മീ​ഷ​ണ​ർ എം. ​സി​ദ്ദീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പൊ​ലീ​സ്​ ന​ട​പ​ടി.

സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹം മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ ത​മ്പ​ടി​ച്ചു. ക​ണി​യ​ങ്ക​ണ്ടി പ​റ​മ്പി​ൽ​നി​ന്നാ​ണ്​ രാ​വി​ലെ സ​ർ​വേ ആ​രം​ഭി​ച്ച​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൊ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്വ​കാ​ര്യ പ​റ​മ്പു​ക​ളി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ വീ​ട്ട​മ്മ​മാ​രു​ൾ​പ്പെ​ടെ എ​തി​ർ​പ്പു​മാ​യെ​ത്തി. 11.30ഓ​ടെ ത​ഹ​സി​ൽ​ദാ​റു​ടെ ചു​മ​ത​ല​യു​ള്ള കെ. ​ഹ​രീ​ഷ്​ സ്ഥ​ല​ത്തെ​ത്തി. പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​ ഒ​ന്നും പ​റ​യാ​തെ സ്വ​കാ​ര്യ പ​റ​മ്പു​ക​ളി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തി​നെ നാ​ട്ടു​കാ​ർ ചോ​ദ്യം​ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ആ​രു​മി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി സ​ർ​വേ സം​ഘം മ​രം മു​റി​ച്ച​തി​നെ​തി​രെ സ്ത്രീ​ക​ള​ട​ക്കം രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധം ക​ന​ക്കു​മെ​ന്ന്​ ക​ണ്ട​തോ​ടെ പൊ​ലീ​സ്​ ഇ​ട​പെ​ട്ടു. ക​ല്ലി​ടു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ എ​തി​ർ​പ്പു​കാ​രെ ബ​ലം​പ്ര​യോ​ഗി​ച്ച്​ നീ​ക്കാ​ൻ തു​ട​ങ്ങി. ഇ​തി​നി​ടെ മ​റ്റൊ​രു വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തു​കൂ​ടി റ​സാ​ഖി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത്​ സ​ർ​വേ​ക്ക​ല്ല്​ കൊ​ണ്ടു​വ​ന്ന്​ സ്ഥാ​പി​ച്ചു.

രാ​വി​ലെ മു​ത​ൽ എ​തി​ർ​പ്പു​മാ​യി കൂ​ട്ടം​കൂ​ടി​നി​ന്ന സ്ത്രീ​ക​ളു​ൾ​പ്പെ​ടെ പൊ​ലീ​സ്​ ന​ട​പ​ടി ക​ണ്ട്​ ഭ​യ​ന്ന്​ പി​രി​ഞ്ഞു​പോ​യി. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നു. 40ഓ​ളം വീ​ട്ടു​കാ​രെ​യാ​ണ്​ മേ​ഖ​ല​യി​ൽ പ​ദ്ധ​തി ബാ​ധി​ക്കു​ന്ന​ത്. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രോ പൊ​ലീ​സോ സ​ർ​വേ സം​ബ​ന്ധി​ച്ച്​ ഒ​രു മു​ന്ന​റി​യി​പ്പും ത​രാ​തെ വീ​ട്ടു​പ​റ​മ്പു​ക​ളി​ൽ ക​യ​റി​യ​ത്​ ശ​രി​യാ​യി​ല്ലെ​ന്ന്​ സ്​​ഥ​ലം കൗ​ൺ​സി​ല​ർ എ​ൻ. ജ​യ​ഷീ​ല പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത്​ കെ-​റെ​യി​ൽ വി​രു​ദ്ധ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടി​ല്ല. ഫ​റോ​ക്ക്​, ബേ​പ്പൂ​ർ, ന​ല്ല​ളം, പ​ന്നി​യ​ങ്ക​ര, ടൗ​ൺ സ്​​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ സി.​ഐ​മാ​രാ​യ കൃ​ഷ്ണ​ൻ കാ​ളി​ദാ​സ​ൻ, ഷാ​ജി​ത്ത്​, സി. ​ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പൊ​ലീ​സ്​ സ​ന്നാ​ഹം.

വീട്ടുമുറ്റങ്ങളിൽ കണ്ണുരുട്ടി പേടിപ്പിച്ച് പൊലീസ്

കോഴിക്കോട്: സമാനതകളില്ലാത്ത പൊലീസ് നടപടിയാണ് കെ-റെയിൽ സർവേയുമായി ബന്ധപ്പെട്ട് മാത്തോട്ടത്ത് അരങ്ങേറിയത്. സ്വകാര്യ വ്യക്തികളുടെ വീട്ടുപറമ്പിലൂടെ സർവേ സംഘം മുന്നറിയിപ്പുമില്ലാതെ കയറിവന്നപ്പോൾ സ്വാഭാവികമായ ആശങ്കയും പ്രതിഷേധവുമായി നാട്ടുകാർ വീടിന് പുറത്തിറങ്ങി. അവരിലേറെയും സ്ത്രീകളായിരുന്നു. ജനപ്രതിനിധികളോ പൊതുപ്രവർത്തകരോ അവിടെ എത്തുന്നതിന് മുമ്പുതന്നെ പ്രതിഷേധം ഉയർന്നു.

തങ്ങളോട് പദ്ധതി സംബന്ധിച്ച് വിശദീകരിച്ച ശേഷം മതി സർവേ എന്നായിരുന്നു ഇരകളുടെ വാദം. എന്നാൽ, അതുപോലും പറ്റില്ലെന്ന കടുത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തടഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പൊലീസ് പരസ്യമായി ഭീഷണി മുഴക്കി.

സർവേ മാറ്റിവെക്കാൻ സാധ്യമല്ലെന്നും അസി. പൊലീസ് കമീഷണർ താക്കീത് നൽകി. തടയാൻ വന്ന വീട്ടുകാരൻ രണ്ടു തവണ ഹാർട്ട് അറ്റാക്ക് വന്നയാളാണ് എന്നു പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ വേഗം മാറിനിന്നോളണമെന്നായിരുന്നു ഉപദേശം. രണ്ട് സെന്‍റിലും മൂന്ന് സെന്‍റിലുമൊക്കെ താമസിക്കുന്നവർ നിസ്സഹായമായ നിലവിളിയുമായാണ് അവിടെ ഒത്തുകൂടിയത്.

അവർക്ക് പിന്തുണ നൽകാൻ സംഘടനകളോ രാഷ്ട്രീയപാർട്ടികളോ കൃത്യമായ നിലപാടുമായി രംഗത്തുണ്ടായിരുന്നില്ല. അതേസമയം, അസംഘടിതരോട് കർശന നിലപാടായിരുന്നു പൊലീസിന്. ജനങ്ങളെക്കാൾ പൊലീസ് ഉണ്ടായിരുന്നു സർവേ സ്ഥലത്ത്. ഫറോക്ക്, ബേപ്പൂർ, നല്ലളം, പന്നിയങ്കര സ്റ്റേഷനുകളിൽനിന്ന് പൊലീസ് ഇവിടെ തമ്പടിച്ചു. പിന്നീട് ടൗൺസ്റ്റേഷനിൽ നിന്നും െപാലീസ് എത്തി.

എന്തിനും തയാറായിട്ടായിരുന്നു പൊലീസി‍െൻറ നിൽപ്. ഇതോടെ എതിർപ്പുകൾ നിഷ്പ്രഭമായി. എതാനും യു.ഡി.എഫ് പ്രവർത്തകർ എത്തി പൊലീസ് ബലപ്രയോഗം നടത്തിയ ഷഫീഖ് മൻസിലി‍െൻറ മുറ്റത്ത് സ്ഥാപിച്ച സർവേകല്ല് പിഴുതു മാറ്റാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. യു.ഡി.എഫ് പ്രവർത്തകരായ യു. സജീർ, ഷഫീഖ് അരക്കിണർ, മൻസൂർ മാങ്കാവ്, സി.പി. ഷിഹാബ്, മുഹമ്മദ് മദനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ് വിട്ടയച്ചു.

പ്രതിഷേധത്തിനിടെ പന്നിയങ്കര വില്ലേജിൽ 32 സർവേക്കല്ലുകളിട്ടു

കോഴിക്കോട്: ജില്ലയിൽ കരുവൻതിരുത്തി, ചെറുവണ്ണൂർ, ബേപ്പൂർ വില്ലേജുകളിൽ കെ-റെയിൽ സർവേക്കല്ലിടൽ പൂർത്തിയായതായി റവന്യൂ വിഭാഗം അറിയിച്ചു. പന്നിയങ്കര വില്ലേജിലായിരുന്നു ചൊവ്വാഴ്ച കല്ലിടൽ.

ഇവിടെ 32 കല്ലുകൾ സ്ഥാപിച്ചതായി തഹസിൽദാർ ഇൻചാർജ് കെ. ഹരീഷ് പറഞ്ഞു. ബേപ്പൂരിൽ 31 ഇടത്ത് കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.

കല്ലിടൽ നഗരത്തിലും എലത്തൂർ മേഖലയിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പന്നിയങ്കര വില്ലേജിലായിരുന്നു കല്ലിടലിനെതിരെ ജനങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്.

Show Full Article
TAGS:K RAIL silverline krailprotest SILVERLINE PROTEST 
News Summary - Clash during K Rail protest at Kozhikode Mathottam
Next Story