Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഡോ. വി. കെ ഹരിദാസൻ...

ഡോ. വി. കെ ഹരിദാസൻ നിര്യാതനായി

text_fields
bookmark_border
obituaries
cancel
camera_alt

ഡോ. വി. കെ ഹരിദാസൻ

Listen to this Article

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വി. കെ ഹരിദാസൻ(76) ഈസ്റ്റ്‌ മാങ്കാവ് കൽപക റോഡ് കാർത്തികയിൽ നിര്യാതനായി.കോഴിക്കോട് സർവകലാ ശാലയിലെ മികച്ച കോളേജ് അധ്യാപകനുള്ള എം. എം ഗനി അവാർഡിനും സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള ശിവപ്രസാദ് ഫൗണ്ടേഷൻ അവാർഡിനും അർഹത നേടിയ പ്രശസ്തനായ രസതന്ത്ര അദ്ധ്യാപകൻ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാങ്കാവിൽ വെച്ച് നടക്കും.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കമ്മ്യൂൺ വൈസ് ചെയർമാൻ, റെസിഡന്റ്‌സ് ഫോറം ഈസ്റ്റ്‌ മാങ്കാവ് പ്രസിഡന്റ്‌, ഭാരതീയ വിദ്യാഭവൻ സ്കൂൾ മാനേജ്മെന്റ് കൗൺസിൽ അംഗം, ആഴ്ച്ചവട്ടം ഹിന്ദു സേവാ സമിതി പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന എസ്. എസ്. എൽ.സി സയൻസ് ചോദ്യപേപ്പർ സമിതി അംഗം, നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ പിയർ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ് പരേതനായ മുല്ലശ്ശേരി മാധവ മേനോൻ. അമ്മ പരേതയായ വള്ളിക്കാട്ട് കോരച്ചംകണ്ടി ദേവകി അമ്മ. ഭാര്യ പരേതയായ എം. കെ ഗീത ( പഞ്ചാബ് നാഷനൽ ബാങ്ക് ). മക്കൾ എം. കെ രഘു ഹരിദാസ് ( മസ്ക്കറ്റ് ), ഡോ. എം. കെ മാധവ് ഹരിദാസ്.( ഐ. എസ്.ആർ. ഒ, ബംഗളുരു) മരുമക്കൾ രമ്യ ( മസ്ക്കറ്റ് ), അനുഷ മോഹൻ ( ബംഗളുരു ).


Show Full Article
TAGS:Deaths Obitury news Kozhikode 
News Summary - Dr. V. K. Haridasan passes away
Next Story