കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരൻ മരിച്ചു
text_fieldsനാദാപുരം (കോഴിക്കോട്): കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരൻ മരിച്ചു. വിലങ്ങാട് വായാട് കോളനിയിലെ താമസക്കാരനും ആലപ്പുഴ ചെങ്ങന്നൂർ കോടതിയിലെ ക്ലർക്കുമായ സുനിൽ (40) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച വിലങ്ങാട് വായാട് നെല്ലിപുഴ ചാക്കോച്ചന്റെ കൃഷിയിടത്തിൽ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം ഇതിനെ തുരത്താൻ ഇറങ്ങിയ കൂട്ടത്തിൽ സുനിലും ഉണ്ടായിരുന്നു. ഇതിനിടയിൽ കാട്ടുപോത്തിന് മുമ്പിൽ പെട്ട സുനിലിനെ ആക്രമിച്ചെന്നാണ് വിവരം. സാരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മകൻ: ദിൽജിത്ത് (വിലങ്ങാട് (സെന്റ് ജോർജ് എച്ച്.എസ് നാലാം ക്ലാസ് വിദ്യാർഥി).


