Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2026 9:20 AM GMT Updated On
date_range 14 July 2026 9:20 AM GMTപത്രപ്രവർത്തകനും എം.എൻ. കാരശ്ശേരിയുടെ സഹോദരനുമായ സലാം നടുക്കണ്ടി അന്തരിച്ചു
text_fieldsകോഴിക്കോട്: പ്രമുഖ പരിസ്ഥിതിപ്രവർത്തകനും പ്രാദേശിക പത്ര പ്രവർത്തകനും അനൗൺസറും മികച്ച അധ്യാപകനുള്ള 'ഗുരുശ്രേഷ്ഠ’ അധ്യാപക അവാർഡ് ജേതാവുമായ സലാം നടുക്കണ്ടി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരനും സാമൂഹിക വിമർശകനുമായ എം.എൻ. കാരശ്ശേരി സഹോദരനാണ്.
വിദ്യാഭ്യാസ-സാമൂഹിക-പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു സലാം നടുക്കണ്ടി. ഇരുവഞ്ഞിപുഴ സംരക്ഷണ സമിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കാരശ്ശേരി കറുത്തപറമ്പിലാണ് വീട്. ഖബറടക്കം ഇന്ന് വൈകീട്ട് 5.30ന് കാരശ്ശേരി ജുമാ മസ്ജിദിൽ. ഭാര്യ: സക്കീന ടി ടി. മക്കൾ: ഡോ.സാഗർ സലാം, മാധ്യമപ്രവർത്തകൻ സാമിർ സലാം, ആയിഷ. മരുമക്കൾ: ഷമീർ, ഫാസ്ന, അമൽ.
Next Story


