സ്കൂട്ടറപകടത്തിൽ പരിക്കേറ്റ പഞ്ചായത്തംഗം മരിച്ചു
text_fieldsചെറുവാടി: കൊടിയത്തൂർ പഞ്ചായത്ത് പതിനേഴാം വാർഡ് അംഗവും ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സനും വനിത ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റുമായ ആയിഷ ചേലപ്പുറം (53) വാഹനാപകടത്തിൽ മരിച്ചു.
ചെറുവാടി കാരാളിപ്പറമ്പ് റോഡിൽ പൊറ്റമ്മലിൽ ശനിയാഴ്ച വൈകീട്ടാണ് അപകടം. ആയിഷ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആയിഷയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ മരിച്ചു.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ആയിഷ പൊതുപ്രവർത്തനത്തിലും ജനസേവനത്തിലും ശ്രദ്ധേയയായിരുന്നു. മൃതദേഹം പൊതുദർശനത്തിന് ശേഷം ചെറുവാടി പുതിയോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭർത്താവ്: മുഹമ്മദ് ചേലപ്പുറത്ത്. മക്കൾ: മുഹമ്മദ് അല്ലാമ ഇഖ്ബാൽ, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇജാസ്. മരുമകൾ: ഹിബാ തെനങ്ങാപറമ്പ്.


