Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2026 9:48 AM GMT Updated On
date_range 2026-11-06T15:20:51+05:30കസാഖിസ്ഥാനിൽ മരിച്ച എൻജിനീയർ പി. മമ്മദ് കോയയുടെ മയ്യിത്ത് നമസ്കാരം നാളെ
text_fieldsകോഴിക്കോട്: കസാഖിസ്ഥാനിൽ നിര്യാതനായ മുസ്ലിം സർവിസ് സൊസൈറ്റി (എം. എസ്.എസ്) ജന. സെക്രട്ടറി എൻജിനീയർ പി. മമ്മദ് കോയയുടെ മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ചെറൂട്ടി റോഡിലെ എം.എസ്.എസ് മസ്ജിദിൽ നടക്കും. രാവിലെ ഒമ്പത് മണിക്ക് മാത്തോട്ടം ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും. തുടർന്ന് 11.30 ന് ചെറൂട്ടി റോഡ് എം എസ്.എസ്. ഓഡിറ്റോറിയത്തിൽ അനുശോചന യോഗം ചെരുമെന്ന് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് അറിയിച്ചു.
എൻഞ്ചിനിയർമാരുടെ സംഘടനയായ ലെൻസ്ഫെഡിന്റെ പ്രവർത്തകരുടെ കൂടെ കസാഖിസ്ഥാനിൽ സന്ദർശത്തിന് പോയ മമ്മദ്കോയ ബുധനാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ലെൻസ് ഫെഡ് മുൻ സംസ്ഥാന പ്രസിഡന്റും സിയസ്കൊ മുൻ പ്രസിഡന്റും സിയസ്കൊ യത്തീം കെയർ ചെയർമാനുമായിരുന്നു. മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ (മിഷ്) വൈസ് ചെയർമാനാണ്.
Next Story


