Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകാന്തപുരത്ത് തെങ്ങിൽ...

കാന്തപുരത്ത് തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
Kanthapuram death
cancel
camera_alt

അബ്ദുൽ മജീദ്

പൂനൂർ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. പൂനൂർ കാന്തപുരം കൊളങ്ങരാം പൊയിൽ അബ്ദുൽ മജീദാണ് (45) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കാന്തപുരം കരുവാറ്റ ഭാഗത്ത് പറമ്പിൽ ജോലിക്കിടെയാണ് തെങ്ങിൽ നിന്ന് വീണത്. ഉടൻ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 20 വർഷത്തോളമായി തെങ്ങുകയറ്റ തൊഴിലാളിയാണ്. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ് : മറിയം.

ഭാര്യ: സാജിദ (മണൽ വയൽ). മക്കൾ: ഫാത്തിമ ഫിദ, സഹ് ല ജാസ്മിൻ, ആയിഷ മിന്നത്ത്.സഹോദരങ്ങൾ:കെ.പി. സക്കീന (മുൻ മെംബർ, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്),കെ.പി. മുജീബ്.

മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ച് പൊതു ദർശനം നടക്കും. മയ്യിത്ത് നമസ്കാരം കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.

Show Full Article
TAGS:kanthapuram Death News Kozhikode obituary 
News Summary - Worker dies after falling from coconut tree in Kanthapuram
Next Story