Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightനിയന്ത്രണംവിട്ട ബൈക്ക്...

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു

text_fields
bookmark_border
Accident, Youth
cancel

തോട്ടുമുക്കം: കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു. മരഞ്ചാട്ടി പുനൂർപൊയിൽ മണ്ണാർക്കണ്ടി വേലായുധന്‍റെ മകൻ ബിജു, തോട്ടുമുക്കം പള്ളിത്താഴെ മൂഴിക്കൽ ജോയിയുടെ മകൻ സിജോ (40) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജുവിനെ മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിജോയെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Show Full Article
TAGS:Accidents youth Kozhikode 
News Summary - Youth dies after losing control of bike and hitting electricity pole
Next Story