മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsചോലക്കൽ കോയ
മക്കരപ്പറമ്പ് (മലപ്പുറം): മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചോലക്കൽ കോയ (56) നിര്യാതനായി. കാച്ചിനിക്കാട് സ്വദേശിയാണ്. കോവിഡിനെ തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാച്ചിനിക്കാട് മഹല്ല് മുൻ സെക്രട്ടറി, ലഹരി നിർമാർജന സമിതി, മങ്കട മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ: സഫിയ മേലേടത്ത് (രാമപുരം). മക്കൾ: നവാസ് ശരീഫ്, മുഹമ്മദ് നിഷാദ് (റിയാദ്), നദ ഖദീജ. മരുമക്കൾ: റഫീദ ആലത്തൂർ പടി, ഹിസാന രാമപുരം.
സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ, കുഞ്ഞുമുഹമ്മദ്, മൊയ്തുട്ടി, അലി, മജീദ്, ആയിശ, മറിയുമ്മ, തിത്തുട്ടി, ഉമ്മുകുൽസു. കോയ ചോലക്കലിന്‍റെ നിര്യാണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.