Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightസൗദിയിലെ തബൂക്കിന്​...

സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളിയും രാജസ്ഥാനിയും മരിച്ചു

text_fields
bookmark_border
സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളിയും രാജസ്ഥാനിയും മരിച്ചു
cancel
camera_alt

ഷെഫിൻ മുഹമ്മദ്, ഇർഫാൻ അഹമ്മദ്

റിയാദ്​: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമായ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ ഉൾപ്പെടെ രണ്ട്​ മരണം.

മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫി​െൻറ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്. തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ച്​ വ്യാഴാഴ്ച പുലർച്ചെയാണ്​​ അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. അപകട വിവരമറിഞ്ഞ്​ ഷെഫിൻ മുഹമ്മദി​െൻറ റിയാദിലുള്ള പിതൃസഹോദരൻ ദുബയിലേക്ക് തിരിച്ചിട്ടുണ്ട്. മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂർ നേതൃത്വം നൽകുന്നു.

Show Full Article
TAGS:Obitury news Obit Saudi 
News Summary - A Malayali and a Rajasthani died in a road accident near Tabuk, Saudi Arabia.
Next Story