Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഒമാൻ ബർക്കയിലെ മലയാളി...

ഒമാൻ ബർക്കയിലെ മലയാളി വ്യാപാരി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ഒമാൻ ബർക്കയിലെ മലയാളി വ്യാപാരി നാട്ടിൽ നിര്യാതനായി
cancel
camera_alt

മാതോളി അബ്ദുറഹിമാൻ

ബർക്ക: ഒമാനിലെ ബർക്കയിലെ പഴയ അൽ ഫവാൻ ഹോട്ടലിന്റെ പാർട്ണർ മലപ്പുറം കോട്ടക്കൽ കോഴിച്ചെന സ്വദേശി മാതോളി അബ്ദുറഹിമാൻ (അബ്ദുട്ടി-52) നിര്യാതനായി. ബർക്ക കെ.എം.സി.സി സജീവ പ്രവർത്തകനായിരുന്നു. 27 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന അബ്ദുറഹിമാൻ കഴിഞ്ഞ മാസമാണ് ലീവിന് നാട്ടിലേക്ക് പോയത്. കുടുംബത്തോടൊപ്പം യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വെച്ചായിരുന്നു മരണം.

പ്രവാസ ജീവിതത്തിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പരേതനായ കുഞ്ഞി മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: സഹീന. മക്കൾ: മുഹമ്മദ് ദിൽഷാൻ, ദിൽന ഫുംസീന, ദിൽനാഷ, ഐസിൻ റഹ്മാൻ. അബ്ദുറഹിമാന്റെ നിര്യാണത്തിൽ ബർക്ക കെ.എം.സി.സി ഭാരവാഹികളടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Show Full Article
TAGS:malayali merchant passes away Oman Gulf News 
News Summary - ഒമാൻ ബർക്കയിലെ മലയാളി വ്യാപാരി നാട്ടിൽ നിര്യാതനായി
Next Story