Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_right‘കരുണാനിധി’യിൽ നിന്ന്...

‘കരുണാനിധി’യിൽ നിന്ന് ജസ്റ്റിസ് കർണനായി മാറിയ വില്ലാളിവീരൻ; സുപ്രീംകോടതി ജഡ്ജിമാർക്ക് തടവുശിക്ഷ വിധിച്ച് വിറപ്പിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/cs-karnan
cancel
camera_alt

സി.​എ​സ്. ക​ർ​ണൻ

ചെ​ന്നൈ: ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ​വും വി​വാ​ദ​പ​ര​വു​മാ​യ അ​ധ്യാ​യ​മാ​യി​രു​ന്നു മു​ൻ ജ​ഡ്ജി സി.​എ​സ്. ക​ർ​ണ​ന്റെ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സും തു​ട​ർ​ന്നു​ണ്ടാ​യ ജ​യി​ൽ​വാ​സ​വും.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഉ​ൾ​പ്പെ​ടെ എ​ട്ട് ജ​ഡ്ജി​മാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ ക​ർ​ണ​ന് പി​ന്നാ​ലെ അ​തേ സു​പ്രീം​കോ​ട​തി ആ​റു​മാ​സ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

മ​ദ്രാ​സ് ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി​രി​ക്കെ സ​ഹ​ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ജാ​തി​വി​വേ​ച​ന​വും അ​ഴി​മ​തി​യും ആ​രോ​പി​ച്ച് ക​ർ​ണ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2016 മാ​ർ​ച്ചി​ൽ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യെ​ങ്കി​ലും വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ല്ല.

ജ​ഡ്ജി​മാ​ർ​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. 2017 ഫെ​ബ്രു​വ​രി​യി​ൽ അ​ന്ന​ത്തെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ജെ.​എ​സ്. ഖെ​ഹ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ ബെ​ഞ്ച് ക​ർ​ണ​നെ​തി​രെ സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ​ന​ട​പ​ടി ആ​രം​ഭി​ച്ചു.

ജ​ഡ്ജി​മാ​രെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന്റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ ജു​ഡീ​ഷ്യ​ൽ, ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് വി​ല​ക്കി.

ഇ​തി​നി​ടെ, ക​ർ​ണ​ന്റെ മാ​ന​സി​കാ​രോ​ഗ്യം പ​രി​ശോ​ധി​ക്കാ​ൻ കൊ​ൽ​ക്ക​ത്ത​യി​ലെ പാ​വ്ലോ​വ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ക്കാ​ൻ 2017 മേ​യ് ഒ​ന്നി​ന് സു​പ്രീം​കോ​ട​തി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​കാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ചു.

ത​നി​ക്ക് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് മേ​യ് നാ​ലി​ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. മേ​യ് എ​ട്ടി​ന് ക​ർ​ണ​ൻ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വി​റ​ക്കി. അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റി​സ് ജെ.​എ​സ്. ഖെ​ഹ​ർ ഉ​ൾ​പ്പെ​ടെ സു​പ്രീം​കോ​ട​തി​യി​ലെ എ​ട്ട് ജ​ഡ്ജി​മാ​ർ​ക്ക് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രാ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും വി​ധി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര​വ്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി പൊ​ലീ​സ് ക​മീ​ഷ​ണ​റോ​ടും നി​ർ​ദേ​ശി​ച്ചു.

എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത ദി​വ​സം സു​പ്രീം​കോ​ട​തി​യു​ടെ ഏ​ഴം​ഗ ബെ​ഞ്ച് ക​ർ​ണ​നെ ക്രി​മി​ന​ൽ കോ​ട​തി​യ​ല​ക്ഷ്യ​ക്കു​റ്റ​ത്തി​ന് കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി ആ​റു​മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജു​ഡീ​ഷ്യ​റി​യു​ടെ പ്ര​തി​ച്ഛാ​യ​ക്ക് ഗു​രു​ത​ര​മാ​യ ക​ള​ങ്ക​മു​ണ്ടാ​ക്കി​യ​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സ​ർ​വി​സി​ലു​ള്ള ഒ​രു ഹൈ​കോ​ട​തി ജ​ഡ്ജി​ക്ക് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​രു​ന്നു.

അ​റ​സ്റ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ർ​ണ​ൻ 2017 ജൂ​ൺ 12ന് ​വി​ര​മി​ച്ചു. ഒ​രാ​ഴ്ച​ക്കു​ശേ​ഷം ജൂ​ൺ 20ന് ​കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​റു​മാ​സ​ത്തെ ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ, വി​വാ​ദ​ങ്ങ​ൾ അ​വി​ടെ​യും അ​വ​സാ​നി​ച്ചി​ല്ല. ജ​ഡ്ജി​മാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ വി​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020ൽ ​ത​മി​ഴ്നാ​ട് പൊ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2021 മാ​ർ​ച്ചി​ൽ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ച്ചു.

1955 ജൂ​ൺ 12ന് ​ക​ട​ലൂ​ർ ജി​ല്ല​യി​ലെ ക​ർ​ണ​ത്തം ഗ്രാ​മ​ത്തി​ൽ സ്വാ​മി​നാ​ഥ​ൻ-​ക​മ​ലം ദ​മ്പ​തി​ക​ളു​ടെ എ​ട്ടു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യാ​ണ് ജ​ന​നം. ക​രു​ണാ​നി​ധി എ​ന്നാ​യി​രു​ന്നു യ​ഥാ​ർ​ഥ പേ​ര്.

ഭാ​ര്യ സ​ര​സ്വ​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 1991ൽ ​പേ​ര് ക​ർ​ണ​ൻ എ​ന്നാ​ക്കി മാ​റ്റി. 1983ൽ ​ചെ​ന്നൈ ലോ ​കോ​ള​ജി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം 1984 ഏ​പ്രി​ൽ 11ന് ​ത​മി​ഴ്നാ​ട്-​പു​തു​ച്ചേ​രി ബാ​ർ കൗ​ൺ​സി​ലി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്തു.

മ​ദ്രാ​സ് ഹൈ​കോ​ട​തി, സി​റ്റി സി​വി​ൽ കോ​ട​തി​ക​ൾ, കു​ടും​ബ കോ​ട​തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​വി​ൽ, ക്രി​മി​ന​ൽ, ഭ​ര​ണ​ഘ​ട​നാ, സ​ർ​വി​സ് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു.

2009 മാ​ർ​ച്ചി​ൽ മ​ദ്രാ​സ് ഹൈ​കോ​ട​തി അ​ഡീ​ഷ​ന​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യി. 2011 മാ​ർ​ച്ചി​ൽ സ്ഥി​രം ജ​ഡ്ജി​യാ​യി. മ​ദ്രാ​സ് ഹൈ​കോ​ട​തി​യി​ൽ സ​ഹ​ജ​ഡ്ജി​മാ​രി​ൽ​നി​ന്ന് ജാ​തി​യു​ടെ പേ​രി​ൽ ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി 2011ൽ ​ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ക​ർ​ണ​ൻ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:justice cs karnan controversial order indian judiciary Supreme Court Judges 
Next Story