ഓടത്തെരുവിലെ വാഹനാപകടം; സുഹൃത്തുക്കളുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി
text_fieldsകാരങ്ങാടൻ മുഹമ്മദ് കുട്ടി, നെച്ചിക്കാട്ടിൽ ജമാൽ
കീഴുപറമ്പ്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുക്കം ഓടത്തെരുവിലുണ്ടായ വാഹനാപകടത്തിൽ സുഹൃത്തുക്കളായ രണ്ടുപേരുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പഴംപറമ്പ് സ്വദേശികളും അയൽവാസികളുമായ കാരങ്ങാടൻ മുഹമ്മദ് കുട്ടി (50), നെച്ചിക്കാട്ടിൽ ജമാൽ (48) എന്നിവരാണ് മരിച്ചത്.
ഏറെക്കാലത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ സ്ഥിരമാക്കിയ ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും ഒന്നിച്ചുതന്നെയാണ് നിർമാണ ജോലിക്ക് പോയിരുന്നത്.
വ്യാഴാഴ്ച ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ എതിരെ വന്ന ടിപ്പർ ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇരുവരും തൽക്ഷണം മരിച്ചു.
ഉറ്റ സുഹൃത്തുക്കളുടെ വിയോഗത്തിൽ ഞെട്ടൽ മാറാത്ത നാട്ടുകാർക്ക് ബന്ധുക്കളെ ആശ്വസിപ്പിക്കാൻപോലും വാക്കുകളില്ല.