Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമുക്കം സ്വദേശി...

മുക്കം സ്വദേശി സൗദിയിലെ ബൈഷിൽ മരിച്ച നിലയിൽ

text_fields
bookmark_border
Zulfikar
cancel
camera_alt

സുൽഫിക്കർ

ബൈ​ഷ്​: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലുൾപ്പെട്ട ബൈഷിലെ താമസസ്ഥലത്തിന് സമീപം മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശിയായ എടലമ്പാട് മുരിങ്ങാപുരായി കറുത്തപറമ്പ് കോയിസ്സന്റെ മകൻ സുൽഫിക്കർ (42) ആണ് മരിച്ചത്.

ജിസാൻ ബൈഷിലെ അരാംകോ പദ്ധതിയിൽ ഇറാദത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ ജോലി കഴിഞ്ഞ് മുറിയിലെത്തി വിശ്രമിക്കുകയായിരുന്ന സുൽഫിക്കറിനെ പിന്നീട് കമ്പനിയിലെ മറ്റു ജീവനക്കാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം തുടർനടപടികൾക്കായി ബൈ​ഷ്​ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ സമീർ അമ്പലപ്പാറയുടെയും ബൈഷ്​ ഏരിയ കെ.എം.സി.സി പ്രവർത്തകരുടെയും നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. പരേതന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Show Full Article
TAGS:mukkam Saudi Arabia Obituary Gulf News 
News Summary - മുക്കം സ്വദേശി സൗദിയിലെ ബൈഷിൽ മരിച്ച നിലയിൽ
Next Story