പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsസഫീർ
അൽഐൻ: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവന്ന പാലക്കാട് സ്വദേശി അൽഐനിലെ ആശുപത്രിയിൽ മരിച്ചു. പാലക്കാട് കൂറ്റനാട് കൂരിയറ്റ വീട്ടിൽ സഫീർ (34) ആണ് മരിച്ചത്. അൽഐനിൽ ജിം ട്രെയിനറായി ജോലി ചെയ്തുവരുകയായിരുന്നു.
കഴിഞ്ഞ ദിവസം താമസിക്കുന്ന റൂമിൽ വെച്ച് പക്ഷാഘാതം വന്നതിനെ തുടർന്ന് ആശുപത്രി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശരീരത്തിൽ ഷുഗറിന്റെ അളവ് കൂടുതലായി കണ്ടെത്തിയിരുന്നു. കൂരിയറ്റ സൈതലവി - ഹസീന ദമ്പതികളുടെ മകനാണ്. ഷഹനയാണ് സഫീറിന്റെ ഭാര്യ. അയാൻ (6), അയ്ദിൻ (4) മക്കളാണ്.
അനുജൻ സജീർ ഷാർജയിലാണ്. ശനിയാഴ്ച മഗ്രിബ് നമസ്കാരാനന്തരം അൽഐനിൽ മയ്യിത്ത് നമസ്കാരം നടക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണെന്ന് അൽഐൻ കെ.എം.സി.സി ഭാരവാഹികളായ പി.ടി. അമീർ, സമദ് പൂന്താനം എന്നിവർ അറിയിച്ചു. അർധരാത്രിയോടെ മൃതദേഹം കോഴിക്കോട് എത്തിക്കാനാണ് തീരുമാനം. ഞായറാഴ്ച രാവിലെ ഖബറടക്കും.


