Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightസഹോദരിയോടൊപ്പം ഷട്ടിൽ...

സഹോദരിയോടൊപ്പം ഷട്ടിൽ കളിക്കവെ ടെറസിൽനിന്ന് വീണ് 13 വയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
സഹോദരിയോടൊപ്പം ഷട്ടിൽ കളിക്കവെ ടെറസിൽനിന്ന് വീണ് 13 വയസ്സുകാരന് ദാരുണാന്ത്യം
cancel

പന്തളം: സഹോദരിയോടൊപ്പം ഷട്ടിൽ കളിക്കുന്നതിന് ഇടയിൽ ടെറസിന്റെ മുകളിൽ നിന്ന് വീണ് 13 വയസ്സുകാരന് ദാരുണാന്ത്യം. പന്തളം തെക്കേക്കര തട്ട കടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ വിനോദിന്റെ മകൻ അർജ്ജുൻ ആണ് മരിച്ചത്.

വീട്ടിന്റെ ടെറസിൽ സഹോദരി ഐശ്വര്യവുമായി ഷട്ടിൽ കളിക്കുന്നതിനിടെ മുകളിൽനിന്ന് നിലത്തേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അടൂർ ഹോളിയഞ്ചസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സംഭവമറിഞ്ഞ് ദുബൈയിലുള്ള പിതാവ് വിനോദ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കൊടുമൺ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
TAGS:Obitury news Pandalam News Teen death terrace Tragic death 
News Summary - 13-year-old boy dies after falling from terrace while playing shuttle with sister
Next Story