Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപട്ടാമ്പി സ്വദേശി...

പട്ടാമ്പി സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
പട്ടാമ്പി സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട്​ പട്ടാമ്പി കണ്ടേക്കാവ് വറുപുറം സ്വദേശി അബ്​ദുൽ ഗഫൂർ (46) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെയ്ദ് ആണ് പിതാവ്, മാതാവ് മരിയ. ഭാര്യ: മുൻഷിത. മക്കൾ: അൻസൽ, അൻഷിത ജബി, ആയിഷ അഫ്രീൻ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, നൗഫൽ തിരൂർ, നസീർ കണ്ണീരി, റഫീസ്‌ പട്ടാമ്പി, ഭാര്യ സഹോദരൻ ഷമീർ എന്നിവർ രംഗത്തുണ്ട്.

Show Full Article
TAGS:Pattambi native dead Riyadh 
News Summary - Pattambi native passes away in Riyadh
Next Story