Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightദാറുല്‍ഹിദായ ഹയര്‍...

ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ സ്കൂട്ടറിൽ നിന്ന് കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ സ്കൂട്ടറിൽ നിന്ന് കുഴഞ്ഞുവീണു മരിച്ചു
cancel

എടപ്പാള്‍: സ്കൂട്ടറിൽ കയറിയ ഉടൻ പ്രിൻസിപ്പൽ കുഴഞ്ഞുവീണുമരിച്ചു. കണ്ടനകം പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് സ്കൂള്‍ മൈതാനിയിൽ സ്കൂട്ടറിൽ നിന്ന് കുഴഞ്ഞ് വീണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് സംഭവം. സ്കൂളിൽ നിന്ന് പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞു വീണത്.

അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായി അബ്ദുൽ ഖയ്യൂമും വീണു കിടക്കുന്നത് കണ്ടത്. ഉടൻ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. പൊന്നാനി സ്വദേശിയാണ്.

ഭാര്യ: മുനീറ. മക്കള്‍. ഫസ്ഹ, ഫര്‍ഷ, ഫൈഹ.

Show Full Article
TAGS:Edappal news Obituary News 
News Summary - School Principal fell off the scooter and died
Next Story