Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൃദയാഘാതം മൂലം മരിച്ച...

ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നജ്‌റാനിൽ ഖബറടക്കി

text_fields
bookmark_border
ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നജ്‌റാനിൽ ഖബറടക്കി
cancel

നജ്‌റാൻ: ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് ചെങ്കോട്ട സ്വദേശി മുഹമ്മദ് ശരീഫി​െൻറ (60) മൃതദേഹം നജ്‌റാനിലെ ഹബൂണയിൽ ഖബറടക്കി. ഹബൂണയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹബൂണ മസ്ജിദിൽ നടന്ന സുബഹി നമസ്കാരത്തിന് ശേഷമാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്. തുടർന്ന് മസ്ജിദിനോട് ചേർന്നുള്ള മഖ്ബറയിൽ മൃതദേഹം സംസ്കരിച്ചു.

റിയാദിൽ ജോലി ചെയ്യുന്ന മകൻ അഷ്റഫ് പിതാവി​െൻറ ഖബറടക്ക ചടങ്ങുകളിൽ പങ്കാളിയാകാൻ ഹബൂണയിൽ എത്തിയിരുന്നു. മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നജ്‌റാൻ ഹബൂണ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ്, സഫീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
TAGS:Tamil Nadu Native dead Heart Attack buried najran 
News Summary - The body of a Tamil Nadu native who died of a heart attack has been buried in Najran
Next Story