Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightപ്രവാസി എൻജിനീയർ...

പ്രവാസി എൻജിനീയർ ആർ.എം.വി. ജമാലുദ്ദീൻ അന്തരിച്ചു

text_fields
bookmark_border
പ്രവാസി എൻജിനീയർ ആർ.എം.വി. ജമാലുദ്ദീൻ അന്തരിച്ചു
cancel

വാടാനപ്പള്ളി: തൃത്തല്ലൂർ പഴയ പോസ്‌റ്റോഫിസിന് സമീപം താമസിക്കുന്ന കൊട്ടിലിങ്ങൽ മർഹൂം ഹാജി അഹമ്മദ് മുസ്ലിയാരുടെയും പരേതയായ കന്നത്ത്പടിക്കൽ നബീസ ഹജ്ജുമ്മ ദമ്പതികളുടെയും മകനും നാലര പതിറ്റാണ്ട് യു.എ.ഇ സർക്കാറിൽ അലൈൻ മുനിസിപ്പാലിറ്റിയിൽ സിവിൽ എൻജിനീയറുമായിരുന്ന ആർ.എം.വി. ജമാലുദ്ദീൻ (75) അന്തരിച്ചു.

അലൈനിൽ ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ഇന്ത്യൻ സോഷ്യൽ സെന്റർ സ്ഥാപക അംഗവും ഓവർസീസ് ഇന്ത്യൻ കൾചർ കോൺഗ്രസ്‌ യു.എ.ഇ നാഷനൽ പ്രസിഡന്റ്‌, അലൈൻ മേഖല എം.ഇ.എസ് പ്രസിഡന്റ്‌, അലൈനിലെ സാമൂഹിക-സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ സജീവ പ്രവർത്തകനും, യൂണിക് ഗ്രൂപ്പ്‌ ഡയറക്ടറുമാണ്. അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്നു റീ ഇൻഫോഴ്‌സ്‌ഡ് കോൺഗ്രിട്ടിൽ ഡോക്ടറേറ്റ് ലഭിച്ചീട്ടുണ്ട്. 1975ൽ മദ്രാസ് റെയിൽവേയിൽ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ ജോലി രാജിവെച്ചാണ് യു.എ.ഇ സർക്കാറിൽ എൻജിനീയറായി ജോലിയിൽ ചേർന്നത്.

മക്കൾ: ഹാഷർ ജമാൽ (സോഫ്റ്റ്‍വെയർ എൻജിനീയർ), റാഷിദ്‌ (പോർട്ട്‌ ദുബൈ), ഹനീഷ് ജമാൽ (ഫിനാൻഷ്യൽ കൺട്രോളർ, ഇൻഫോപാർക് കൊച്ചി), ഹാദിക്ക്‌ ജമാൽ (എൻജിനീയർ എറണാകുളം), നബീസഭാനു (ഫർമസിസ്റ്റ്). മരുമക്കൾ: മിനു മൂസ (ബയോടെക് എൻജിനീയർ, ദുബൈ), ഡോക്ടർ ഹർഷിത ആലുവ).

സഹോദരങ്ങൾ: പരേതനായ യൂസുഫ്, അബ്ദുൽ റഹിമാൻ, സൈദ്മുഹമ്മദ്‌, കാദർ ചേലോട്, ഷംസുദീൻ, റുക്കിയ മുഹമ്മദ്‌, ഫാത്തിമ റഫീഖ്. ഖബറടക്കം ബുധൻ വൈകീട്ട് നാലിന് വാടാനപ്പള്ളി വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
TAGS:Death News Malayali death 
News Summary - Expatriate engineer R.M.V. Jamaluddin passes away
Next Story