Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightമദ്യപാനത്തിനിടെ...

മദ്യപാനത്തിനിടെ സുഹൃത്തിന് മര്‍ദനം; പ്രതി അറസ്റ്റില്‍

text_fields
bookmark_border
മദ്യപാനത്തിനിടെ സുഹൃത്തിന് മര്‍ദനം; പ്രതി അറസ്റ്റില്‍
cancel
camera_alt

മു​ഹ​മ്മ​ദ് ഗ​സ്മി

പേ​രൂ​ര്‍ക്ക​ട: മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​നെ മ​ര്‍ദി​ച്ച കേ​സി​ലെ പ്ര​തി​യെ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഗ​സ്മി (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി 10.30ഓ​ടെ ക​വ​ടി​യാ​ര്‍ പാ​ല​സി​നു സ​മീ​പം ഗോ​ള്‍ഫ് ലി​ങ്ക് റോ​ഡി​നു പു​റ​കു​വ​ശ​ത്താ​യി മ​ദ്യ​പാ​ന​ത്തി​ല്‍ ഏ​ര്‍പ്പ​ട്ട മു​ഹ​മ്മ​ദ് ഗ​സ്മി​യും വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തു​ട​ര്‍ന്ന് മു​ഹ​മ്മ​ദ് ഗ​സ്മി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ച് വി​ഷ്ണു​വി​ന്റെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ടി​യെ​ത്തു​ട​ര്‍ന്ന് മു​ഖ​ത്ത് പൊ​ട്ട​ലു​ണ്ടാ​യ വി​ഷ്ണു ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പേ​രൂ​ര്‍ക്ക​ട എ​സ്.​ഐ ജ​ഗ്‌​മോ​ഹ​ന്‍ ദ​ത്ത​ന്‍, സി.​പി.​ഒ മാ​രാ​യ അ​നീ​ഷ്, അ​രു​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
TAGS:accused arrested assaulting friend Peroorkada Police Station 
News Summary - Accused arrested for assaulting friend while drunk
Next Story