Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightപ്ര​ഫ. കെ.​കെ....

പ്ര​ഫ. കെ.​കെ. കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി അ​ന്ത​രി​ച്ചു

text_fields
bookmark_border
kk krishnan namboodiri 098
cancel

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് ശാ​സ്താ​ഗാ​ർ​ഡ​ൻ റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ടി.​സി 24/369 കു​ട​ൽ​മ​ന​യി​ൽ പ്ര​ഫ. കെ.​കെ. കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി (91) അ​ന്ത​രി​ച്ചു. കേ​ര​ള​ത്തി​ലെ ബ്ര​ഹ്മ​സ്വം​മ​ഠ​ത്തി​ന്റെ വേ​ദ​പാ​ഠ​ശാ​ല ര​ക്ഷാ​ധി​കാ​രി​യാ​ണ്.

1934 ജ​നു​വ​രി ഏ​ഴി​ന് ആ​ല​പ്പു​ഴ ത​ല​വ​ടി​യി​ലാ​യി​രു​ന്നു ജ​ന​നം. തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ​നി​ന്ന് ഒ​ന്നാം ക്ലാ​സോ​ടെ ഹി​ന്ദി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷം കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ​നി​ന്ന് ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി​യാ​യി വി​ര​മി​ച്ച​ശേ​ഷം കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ധ്യാ​പ​നം തു​ട​ർ​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ​ത​ല പ​രീ​ക്ഷ ബോ​ർ​ഡു​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ ഉ​പ​ദേ​ഷ്ടാ​വാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ശ്രീ​ശ​ങ്ക​ര ട്ര​സ്റ്റി​ന്റെ കൗ​ൺ​സി​ൽ അം​ഗ​വും ദ​ക്ഷി​ണ വി​ഭാ​ഗം ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല യോ​ഗ​ക്ഷേ​മ സ​ഭ ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്നു

ഹി​ന്ദി, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ദി​ന​പ​ത്ര​ങ്ങ​ളി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ‘ഗ​ണി​ത് കെ ​അ​ദ്​​ഭു​ത് മ​നീ​ഷി ശ്രീ​നി​വാ​സ രാ​മാ​നു​ജ​ൻ’ എ​ന്ന പു​സ്ത​ക​ത്തി​ന് 1993ൽ ​ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

ഹി​ന്ദി വി​ദ്യാ​പീ​ഠ​ത്തി​ന്റെ പി.​ജി. വാ​സു​ദേ​വ് ​​പു​ര​സ്‌​കാ​രം, കേ​ര​ള ഹി​ന്ദി അ​ക്കാ​ദ​മി സ​മ്മാ​നം, ആ​റ്റു​കാ​ൽ ക്ഷേ​ത്ര ട്ര​സ്റ്റി​ന്റെ കൃ​ഷ്ണാ​യ​ന പു​ര​സ്‌​കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: എം.​ഡി. ലീ​ലാ​ദേ​വി (മ​ണ​യ​ത്താ​റ്റി​ല്ലം). മ​ക്ക​ൾ: ഹ​രി ന​മ്പൂ​തി​രി (യു.​എ​സ്.​എ), ഡോ. ​ശ്രീ​ല​ത (കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല), മ​ഞ്ജു.

മ​രു​മ​ക്ക​ൾ: മാ​യ (യു.​എ​സ്.​എ), കെ.​എ​സ്.​പി.​എ​ൻ. വി​ഷ്ണു​ന​മ്പൂ​തി​രി, ബ്ര​ഹ്മ​ദ​ത്ത​ൻ ന​മ്പൂ​തി​രി. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വ​ല്ല ത​ല​വ​ടി കു​ട​ൽ​മ​ന ത​റ​വാ​ട്ടി​ൽ.

Show Full Article
TAGS:Obituary News Prof KK Krishnan Namboodiri 
News Summary - Obituary Prof KK Krishnan Namboodiri
Next Story