വെഞ്ഞാറമൂട് സ്വദേശിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
text_fieldsസൈനുല്ലാബ്ദീന്‍
വെഞ്ഞാറമൂട്: ഒരാഴ്ച മുന്‍പ് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയ വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മണലിമുക്ക് പണിക്കരുകോണം ബിസ്മില്ലാ മന്‍സിലില്‍ പരേതരായ അബ്ദുല്‍ റഹിമിന്റെയും സാറാ ബീവിയുടെയും മകന്‍ സൈനുല്ലാബ്ദീനാണ്(38) മരിച്ചത്.
റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ സ്‌പോണ്‍സര്‍ മുറിയിലെത്തി സൈനുല്ലാബ്ദീനുമായി സംസാരിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് താമസ സ്ഥലത്തെത്തി വാതിലില്‍ തട്ടി വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാല്‍ സംശയം തോന്നി മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയും അവരെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നടപടികള്‍ക്ക് ശേഷം മയ്യിത്ത് റിയാദില്‍ തന്നെ് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സൈനുല്ലാബ്ദീന്‍