Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightവാഹനാപകടം; ബംഗളൂരുവിൽ...

വാഹനാപകടം; ബംഗളൂരുവിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

text_fields
bookmark_border
വാഹനാപകടം; ബംഗളൂരുവിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
cancel

ബംഗളൂരു: ബംഗളൂരു-മൈസൂർ ഹൈവേയിലുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ ബഷീറിന്‍റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്‍റെ ഭാര്യയും തൊണ്ടർനാട് കുഞ്ഞോം സ്വദേശിനിയുമായ അഫ്രീന (23) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്‍റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിഡദിയിൽലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.

കാറിന്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിങ് ഉടമ ബഷീറിന്‍റെ ഭാര്യ, മകൾ, മകളുടെ രണ്ടു വയസ്സുള്ള കുട്ടി, ഉവൈസ്, അഫ്രീന എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ അപകടത്തില്‍പ്പെട്ടവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്ന മറ്റു നാലുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
TAGS:Bengaluru-Mysuru highway accident dead malayali youth mananthavady news 
News Summary - Malayali youth killed in Bengaluru accident
Next Story