Obituary
തിരുവനന്തപുരം: പൂജപ്പുര അസീസ് ഹോട്ടൽ ഉടമ ഷാഹുൽ ഹമീദിെൻറയും സോറ ബീവിയുടെയും മകൾ പൂജപ്പുര കാട്ടുറോഡ് ടി.സി 17/1645 ഖദീജ മൻസിലിൽ സുലേഖ റഷീദ് (58) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഷീദ്. മക്കൾ: നൗഷാദ് (അസീസ് ഹോട്ടൽ, പൂജപ്പുര, കരമന മുസ്ലിം ജമാഅത്ത് പരിപാലനസമിതി അംഗം), പരേതയായ നൗഫിയ റഷീദ്. മരുമകൾ: സജ്ന നൗഷാദ്. നിര്യാണത്തിൽ മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ വി.വി. രാജേഷ്, കരമന മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി കരമന അലി അക്ബർ, പരിപാലനസമിതി അംഗം പാപ്പനംകോട് അൻസാരി തുടങ്ങിയവർ അനുശോചിച്ചു.
ആറ്റിങ്ങൽ: തോന്നയ്ക്കൽ പൊയ്കയിൽ പള്ളിക്ക് സമീപം ബിസ്മില്ല കൊട്ടേജിൽ അബ്ദുൽ ജസീം (52) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ജസ്ന, റിസാന, റിസ്വാൻ. മരുമക്കൾ: ജസീം, ജലീൽ.
തിരുവനന്തപുരം: പേരൂർക്കട സ്വദേശി കോവളം ആഴകുളം അക്ബർ മൻസിലിൽ എം.കെ. സുൽഫി (59 -മസ്കത്ത്) നിര്യാതനായി ഭാര്യ: റസാനത്ത്. മക്കൾ: ആസാദ് സുബിൻ, ആദില സുൽഫി.
മാറനല്ലൂര്‍: ഊരൂട്ടമ്പലം രാമചന്ദ്ര വിലാസത്തില്‍ രാമചന്ദ്രന് നായര്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ വിളയില്‍മൂല എസ്.എസ് വില്ലയില്‍ ശശികുമാര്‍ (68) നിര്യാതനായി. ഭാര്യ: സിബികുമാരി. മക്കള്‍: ബിനറ്റ്, ബിനോസ്, ജെനറ്റ്, ഗ്രീഷ്മ. മരുമക്കള്‍: അമല്‍, ലിജി. സഞ്ചയനം ഞായറാഴ്ച 8.30ന്
പേരൂര്‍ക്കട: എൻ.സി.സി നഗര്‍, എൻ.ആർ.എ ജി 22, ശ്രീരംഗം വീട്ടില്‍ മാധവന് നായര്‍ (79-റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ്) നിര്യാതനായി. ഭാര്യ: സുശീല ആര്. മക്കള്‍: മനോജ് കുമാര്‍ (സതേൺ റെയിൽവേ, തിരുവനന്തപുരം), ബിനോജ് (കെ.എസ്.ആർ.ടി.സി പേരൂർക്കട). മരുമക്കള്‍: സന്ധ്യ എസ്. നായര്‍ (സൈപ്ലകോ), അനിത. വി.എസ് (മുത്തൂറ്റ് ഫിൻകോർപ്).
പഴയ ഉച്ചക്കട: കാക്കവിള എ.ആർ ഭവനിൽ രാജയ്യൻ ആർ (84) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: മണി, രാജു, അനിൽ, സരോജം, ഷീജ. മരുമക്കൾ: ലത, അൽഫോൻസ, റീന എയ്ഞ്ചൽ, പരേതനായ റോബിൻസൺ.
കാട്ടാക്കട: പൊട്ടൻകാവ് നെല്ലിക്കാട് മരുതുംമൂട് ജയ നിവാസിൽ വാസുദേവനാശാരിയുടെ ഭാര്യ പി.കെ. ഓമനയമ്മ (70) നിര്യാതയായി. മക്കൾ: ജയകുമാർ, അനിൽകുമാർ, ബീന, ബിന്ദു. മരുമക്കൾ: എസ്. രാജലക്ഷ്മി, കെ.വി. ഷീജ, കെ. മോഹനൻ, എസ്. പ്രസാദ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.
കുടപ്പനക്കുന്ന്: നാലുമുക്ക് അശ്വതിയിൽ പരേതനായ ഗണേശനാശാരിയുടെ ഭാര്യ ഡി. സുശീല (77) നിര്യാതയായി. മകൾ: എസ്. ശോഭ, മരുമകൻ: സി. വിജയൻ ആശാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ആറ്റിങ്ങല്‍: കുഴിയില്‍മുക്ക് ലങ്കാപുരിയില്‍ ജി. പ്രകാശ് (68) നിര്യാതനായി. ഭാര്യ: സുജ. മക്കള്‍: പ്രസൂന, പ്രസൂജ, പ്രജോഷ്. മരുമക്കള്‍: സുധീര്‍ലാല്‍, ബിജു, മണിമാല.
മുടപുരം: കിഴക്കേവിള വീട്ടിൽ പരേതനായ മൃത്യുഞ്ജയെൻറ ഭാര്യ ലളിത (82) നിര്യാതയായി. മക്കൾ: കുമാരി, ഷീല, ദിലീപ്കുമാർ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ദേവരാജൻ, ഷിജി, സുമ, നിഷ, പരേതനായ അജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ചിറയിന്‍കീഴ്: കൂന്തള്ളൂര്‍ പണിക്കകുടി വീട്ടില്‍ മണിയന് (75) നിര്യാതനായി. ഭാര്യ: വസന്ത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.