Obituary
കിളിമാനൂർ: ആർ.ആർ.വി.എച്ച് എസ്.എസിന് സമീപം എം.എം ഹൗസിൽ അബ്ദുൽ ഷുക്കൂർ (70) നിര്യാതയായി. ഭാര്യ: ലൈലാബീവി. മക്കൾ: ഷൈനി, ഷിമി. മരുമക്കൾ: അൻവർ, ജസീം.
നെടുമങ്ങാട്: അരുവിക്കര കാച്ചാണിയിൽ മാനസികവെല്ലുവിളി നേരിടുന്ന യുവാവ് അനുജനെ തലക്കടിച്ച് കൊലപ്പെടുത്തി. കാച്ചാണി ബിസ്മി നിവാസിൽ ഷമീർ (27) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ഹിലാലിനെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിൽ റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലാണ് ഹാളിൽ ഉറങ്ങിക്കിടന്ന ഷമീറിനെ ഹിലാൽ തലക്കടിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വെള്ളറട: കുടയാല്‍ വലിയവിള മേലെ പുത്തന്‍വീട്ടില്‍ പരേതനായ സുകുമാരെൻറ ഭാര്യ ജോയിസ് സി (75) നിര്യാതയായി. മക്കള്‍: വിമല, ഷീബ, പ്രസന്ന, റീന, ബീന. പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.
മലയിൻകീഴ്: മച്ചേൽ പ്ലാങ്കോട്ടുമുകൾ മധുഭവനിൽ എം. ഗംഗാധരൻനാടാർ (82) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: പരേതനായ മധു, ജയൻ, അജികുമാർ. മരുമക്കൾ: ഷീല, സിന്ധു, മിനി. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.
നേമം: നേമത്തുകോണം അനസ് മൻസിലിൽ എം. അൻസാർ (52) നിര്യാതനായി. ഭാര്യ: സബീല ബീവി, മക്കൾ: അൻസി, അനസ്, മരുമക്കൾ: മാഹീൻ.ബി, ബിസ്മിത.എസ്.
വെഞ്ഞാറമൂട്. ആലിയാട് ചീനിവിള സീനാ ഭവനില്‍ പ്രസന്നകുമാര്‍ (44) നിര്യാതനായി. ഭാര്യ: ബി.എസ്. സീമ. മക്കള്‍: ഗോകുല്‍, നന്ദന.
നേമം: ഇടയ്ക്കോട് നെടുമാൻകോട്ടുകോണത്ത് പുത്തൻവീട്ടിൽ ദിവാകരൻ.കെ (85) നിര്യാതനായി. ഭാര്യ: രാജാമണി (റിട്ട. സെക്രേട്ടറിയറ്റ്). മക്കൾ: അനിതാറാണി, കിരൺകുമാർ. മരുമക്കൾ: കുമാർ.എസ്. പ്രീത.
പോത്തൻകോട്: പനവൂർ കരിക്കുഴി ബിനീ ഭവനിൽ തുളസീധരൻ പിള്ള (68) നന്നാട്ടുകാവ് സിന്ധു ഭവനിൽ നിര്യാതനായി. ഭാര്യ: സതീകുമാരി. മക്കൾ: ജിജി, ബിനി. മരുമക്കൾ: സിബി, മഹേഷ്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
കഴക്കൂട്ടം: അമ്പലത്തിൻകര വിജയലക്ഷ്മി ഭവൻ പരേതരായ ഗോപാലെൻറയും ശാന്തയുടെയും മകൻ ജി. സുജികുമാർ (36) നിര്യാതനായി. ഭാര്യ: ജിഷി. മക്കൾ: ഋതുനന്ദ, ദേവനന്ദ
ബാലരാമപുരം: മംഗലത്തുകോണം വില്യംസ് കോട്ടേജില്‍ ജോണ്‍ വില്യം(77) നിര്യാതനായി. ഭാര്യ: ലിറ്റില്ബായ് വില്യം. മക്കള്‍: ആള്ട്രിന് വില്യം (അധ്യാപകന്), എവര്‍ട്ട് വില്യം (അധ്യാപിക). മരുമക്കൾ: പുഷ്പലത ആള്ട്രിന് (അധ്യാപിക), അനു റസല്‍ (അധ്യാപകന്). പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.
വെള്ളായണി: മുകളൂർമൂല വിവേകാനന്ദ നഗർ സുമേരുവിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ജെ. കൃഷ്ണമ്മ (96) നിര്യാതയായി. മക്കൾ: സുഭാഷ്ചന്ദ്രൻ, ലളിതാംബിക, സുധർമിണി, സുലോചന, സുരേഷ്കുമാർ. മരുമക്കൾ: മാധവൻകുട്ടി, കുരുവിള വർഗീസ്, വിജയകുമാർ, ഗിരിജകുമാരി.