Obituary
നേമം: ഹോട്ടല്‍ തൊഴിലാളിയെ ലോഡ്ജിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല ക്ഷേത്ര ജങ്ഷനിലെ ഹോട്ടലില്‍ ജോലിചെയ്യുന്ന തഞ്ചാവൂര്‍ സ്വദേശി രാജനാണ് (40) മരിച്ചത്. വിളപ്പില്‍ശാലയിലുള്ള ലോഡ്ജിലെ കിടപ്പുമുറിയില്‍ തിങ്കളാഴ്ച രാവിലെയാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. സാധാരണ പുലര്‍ച്ച അഞ്ചിന് ഹോട്ടലില്‍ ജോലിക്കെത്തുന്ന രാജന് തിങ്കളാഴ്ച ആറു കഴിഞ്ഞിട്ടും എത്തിയില്ല. തുടര്‍ന്ന് ഹോട്ടലുടമ ലോഡ്ജിലെത്തി രാജെൻറ മുറിയുടെ ഗ്രില്ലില്‍ തീര്‍ത്ത മുന്‍വാതിലിലൂടെ നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടന്ന രാജനെ കണ്ടത്. ഉടന്‍ വിളപ്പില്‍ശാല പൊലീസില്‍ വിവരമറിയിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ എട്ടുമാസമായി നാട്ടില്‍ പോകാതെ ലോഡ്ജിലെ മുറിയില്‍ ഒറ്റക്ക് താമസിച്ചാണ് രാജന് ജോലിക്ക് പോയിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം നടത്തും. നെഗറ്റിവായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വലിയറത്തല: കൃഷ്ണപുരം ശിവപാർവതി സദനത്തിൽ സജികുമാറിെൻറ ഭാര്യ കെ.കെ. ഹേമലത (54) നിര്യാതയായി. മക്കൾ: ലക്ഷ്മിപ്രിയ, കൃഷ്ണപ്രിയ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: പുതുശ്ശേരിമുക്ക് ശിവവിലാസത്തിൽ (പൊയ്കവിള) ശിവപ്രസാദ് (78) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സജീവ്, ഷിജി ദിലീപ്, ബിജി. മരുമക്കൾ: ബിനിത സജീവ്, ദിലീപ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ചിറയിൻകീഴ്: അഴൂർ പലവിള വീട്ടിൽ കോലപ്പൻ ചെട്ടിയാർ (84) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: തങ്കമണി, ഗോപാലകൃഷ്ണൻ, മുരളി, മണികണ്ഠൻ. മരുമക്കൾ: രാജൻ, ദീപ, മഞ്ജുഷ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങല്‍: അയിലം ഇളമ്പ സുധ മന്ദിരത്തില്‍ റിട്ട ആര്‍മി ഉദ്യോഗസ്ഥന് ഒ. പ്രഭാകരന് (83) നിര്യാതനായി. ഭാര്യ: സുധ (റിട്ട.എച്ച്.എം). മക്കള്‍: മിനി, സോണി, സുല. സഞ്ചയനം വെള്ളിയാഴ്ച
പാച്ചല്ലൂർ: മോസ്ക്ക് ലെയിൻ അമൃത ഐശ്വര്യയിൽ ടി. അനിൽകുമാർ (57) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ഐശ്വര്യ, സുസ്മിത. മരുമകൻ: സനോജ് എസ്.
തിരുവനന്തപുരം: ചിറ്റാഴ എസ്.എൻ.ആർ.എ 16ൽ മൈത്രിനഗർ കാർമൽ ടി.സി 8/1041ൽ പരേതനായ എസ്. വിത്സെൻറ മകൻ ബിജോയ് വിത്സൻ (43) നിര്യാതനായി. ഭാര്യ: ഷീബ (അധ്യാപിക ഗവ. യു.പി.എസ്, കുശവർക്കൽ). മക്കൾ: േജാഷി, ജോബി. പ്രാർഥന വ്യാഴാഴ്ച നാലിന്.
വെള്ളറട: നാറാണി അജിസദനത്തില് വി.ശ്രീധരന്‍നായര്‍ (72) നിര്യാതനായി. മക്കള്‍: അജികുമാര്‍, അനില്‍കുമാര്‍. മരുമക്കള്‍: അശ്വനി, മായാലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
പാലോട്: ഇലവുപാലം തട്ടുപാലത്തിൽ ബദറുദ്ദീൻ (72- റിട്ട.കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കൾ: സ്മിതാ ബദർ (കെ.എസ്.ആർ.ടി.സി), ലിൻസ ബദർ, അനസ്. മരുമക്കൾ: ഉല്ലാസ് (ജെ.എൻ.ടി.ബി.ജി.ആർ.ഐ), അഡ്വ. ജലീൽ, ബിസ്മിത.
മുടപുരം: നവഗ്രഹക്ഷേത്രത്തിനു സമീപം പുളിയറകോണത്തുവീട്ടിൽ പി. തങ്കപ്പൻ പിള്ള (84- എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: വിമലാദേവി അമ്മ. മക്കൾ: സിന്ധു, ശ്രീവിദ്യ, ശാലിനി ടി. നായർ. മരുമക്കൾ: പി.എസ്. വേണുഗോപാലൻ, ജി. സുരേഷ് ബാബു. സഞ്ചയനം 27ന് രാവിലെ എട്ടിന്.
തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് വീട്ടിൽ പരേതനായ മുഹമ്മദ് ഇബ്രാഹീമിെൻറ ഭാര്യ റഹ്മാബീവി (88) നിര്യാതയായി. മക്കൾ: ഫാത്തിമബീവി, അബ്ദുൽ കലാം, അബ്ദുൽ വാഹിദ്, അബ്ദുൽ ജബ്ബാർ, ഫാസില, ആരിഫ, അബ്ദുൽലത്തീഫ്.
നേമം: പേയാട് കൊല്ലംകോണം പാറയില്‍ ചരുവിള പുത്തന്‍വീട്ടില്‍ വേലായുധന് (65- റിട്ട.ബി.എസ്.എന്‍.എല്‍) നിര്യാതനായി. ഭാര്യ: ജലജ. മക്കള്‍: വിശാഖ്, വിജിത. മരുമകന്: അനില്‍കുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.