Obituary
മുട്ടട: ചൈതന്യ ഗാര്‍ഡന്‍സ് സി.ജി.ആര്.എ -142 കണ്ണേറ്റില്‍ വീട്ടില്‍ സി.തുളസീധരന്‍ (71, റിട്ട.കെ.എസ്.ആര്.ടി.സി) നിര്യാതനായി. ഭാര്യ: ടി.പത്മകുമാരി (റിട്ട. ആരോഗ്യ വകുപ്പ്). മക്കള്‍: ടി.പി.ബിനോയ്, ടി.പി.മനോജ്, പരേതനായ ടി.പി.റിനോയ് (തിരുവനന്തപുരം നരഗസഭ മുട്ടട വാര്‍ഡ് മുന്‍ കൗണ്‍സിലര്‍). മരുമക്കള്‍: പി.വി.രാജശ്രീ, ആര്.കെ.സിമി, ടി.ജെ.സുകന്യ. സഞ്ചയനം: ചൊവ്വാഴ്ച ഒമ്പതിന്.
കല്ലറ: ജപ്തി നോട്ടീസ് ലഭിച്ചതിൽ മനം നൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി.മുതുവിള അരുവിപ്പുറം കൊച്ചുവിള തടത്തരികത്ത് വീട്ടിൽ ഷാജി (51) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഭരതന്നൂരിൽ ടയർ കട നടത്തിയിരുന്ന ഷാജി 2018 ൽ തന്റെ ഏഴര സെന്റും വീടും പണയപ്പെടുത്തി കേരള ബാങ്ക് കാരേറ്റ് ശാഖയിൽ നിന്ന് എഴു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഒന്നര ലക്ഷം രൂപയോളം അടച്ചിരുന്നെങ്കിലും ഇപ്പോൾ 12 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന നോട്ടീസ് ബുധനാഴ്ച വില്ലേജ് ഓഫിസിൽ നിന്ന് ലഭിച്ചിരുന്നത്രെ. ഇത് ലഭിച്ചതു മുതൽ ഷാജി അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടര വർഷം മുമ്പ് പ്രമേഹ രോഗം ബാധിച്ച് കാൽ മുറിക്കേണ്ടിവന്ന ഷാജി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഭാര്യ: മഞ്ജു. മകൻ: അഭയ്.
കല്ലറ: ജപ്തി നോട്ടീസ് ലഭിച്ചതിൽ മനം നൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി.മുതുവിള അരുവിപ്പുറം കൊച്ചുവിള തടത്തരികത്ത് വീട്ടിൽ ഷാജി (51) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഭരതന്നൂരിൽ ടയർ കട നടത്തിയിരുന്ന ഷാജി 2018 ൽ തന്റെ ഏഴര സെന്റും വീടും പണയപ്പെടുത്തി കേരള ബാങ്ക് കാരേറ്റ് ശാഖയിൽ നിന്ന് എഴു ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
ഒന്നര ലക്ഷം രൂപയോളം അടച്ചിരുന്നെങ്കിലും ഇപ്പോൾ 12 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന നോട്ടീസ് ബുധനാഴ്ച വില്ലേജ് ഓഫിസിൽ നിന്ന് ലഭിച്ചിരുന്നത്രെ. ഇത് ലഭിച്ചതു മുതൽ ഷാജി അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടര വർഷം മുമ്പ് പ്രമേഹ രോഗം ബാധിച്ച് കാൽ മുറിക്കേണ്ടിവന്ന ഷാജി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഭാര്യ: മഞ്ജു. മകൻ: അഭയ്.
വെമ്പായം: കന്യാകുളങ്ങര സിയോൺകുന്ന് റോയ് ഭവനിൽ ഡേവിഡ്സൺ (76) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: റവ. റോയി (പനയ്ക്കോട് സി.എസ്.ഐ), റൊണാൾഡ്. മരുമക്കൾ: ആൻസി, സീനാ ലാൽ. ഓർമപ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന് വസതിയിൽ.
കിളിമാനൂർ: ചൂട്ടയിൽ ശാരദ ഭവനിൽ (കോണത്തുവീട്) പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ജി. ശാരദയമ്മ (86) നിര്യാതയായി. മക്കൾ: ജയശ്രീ, ശിവദാസ് (മുൻ സൈനികൻ), ജയകുമാർ (മുൻ സൈനികൻ), സുരേഷ് കുമാർ (മുൻ സൈനികൻ). മരുമക്കൾ: ബി. ശശിധരൻ നായർ, പി. ജയ, ഒ. ഉഷ, ജ്യോതിലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: പരശുവയ്ക്കല്‍ പമ്മത്തിങ്ങല് വി.ജി ഭവനില്‍ വിക്രമന് നായര്‍ (71) (റിട്ട. BSNL) നിര്യാതനായി. ഭാര്യ: ഗിരിജ എസ്, മക്കള്‍: സന്ധ്യ, രശ്മി, കിരണ്‍: മരുമക്കള്‍: ജയരാജ് കെ.ആര്, ശിവപ്രസാദ് എസ്.എസ്, ശ്രീപാര്‍വതി എസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
ആറ്റിങ്ങൽ: കവലയൂർ വാറുവിളവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ യക്കിലീ ഉമ്മ (90) നിര്യാതയായി. മക്കൾ: നസീറ ബീവി, ഷാനിഫ ബീവി, നസീറുദ്ദീൻ, സൈഫുദ്ദീൻ, സബിത ബീവി. മരുമക്കൾ: മുഹമ്മദ് സാലി, പരേതനായ അബ്ദുൽ സലാം, ഷീജ, സജീന, സബീർ.
നെടുമങ്ങാട്: ഇരിഞ്ചയം ശാന്തനിലയത്തിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ഇന്ദിരയമ്മ (94) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പുഷ്പകുമാരി, ബേബി സരോജം. ചന്ദ്രമോഹനൻ നായർ. മരുമക്കൾ: ശ്രീകുമാരൻ നായർ, പരേതനായ ധരണീന്ദ്രൻ നായർ, ശശികുമാരൻ നായർ, നന്ദിനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: കുന്നത്തുകാല്‍ കുളപ്പുറത്തുകോണം പത്മഭവനില്‍ എന്‍. ഹരിദാസന് നായര്‍ (83) നിര്യാതനായി. ഭാര്യ: ലീല കുമാരി, മക്കള്‍: ശാന്തി സുധാ, സ്വയംപ്രഭ, ശ്രീവിദ്യ. മരുമക്കള്‍: ശ്രീകണ്ഠന് നായര്‍, രാജേഷ്, സുധീന്ദ്രനാഥ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗം വ്ലാത്തറ വീട്ടിൽ (തിരുവാതിര) പരേതരായ ഹരിദാസ്-ശാന്ത ദമ്പതികളുടെ മകൻ അമിതാദാസ് (50) ഗൾഫിൽ നിര്യാതനായി. ഭാര്യ: മഞ്ജിമ. സഹോദരങ്ങൾ-ബീതാ ദാസ്, സോണിദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.
മുടപുരം: മുടപുരം കുഴിവിള വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സരോജിനി (97) നിര്യാതയായി. മക്കൾ: മധു, മുകുന്ദൻ, പരേതനായ ദേവദാസൻ. മരുമക്കൾ: ലളിത, ബേബി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: പുളിയറക്കോണം ചെക്കാലക്കോണം അജിതാ ഭവനിൽ യശോദ (78) നിര്യാതയായി. മക്കൾ: കുമാർ (ബി.എം.എസ് മലയിൻകീഴ് മേഖല വൈസ് പ്രസിഡന്റ്), ബീന, ബിന്നി. മരുമക്കൾ: എൽ. അജിതകുമാരി, രാജേഷ് കുമാർ, സാബുരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: കല്ലാട്ടുമുക്ക് നാഷനൽ നഗർ സെക്കൻഡ് സ്ട്രീറ്റ് (എൻ.എൻ.ആർ.എ 54) അബ്ദുൽ വാഹിദ് (72- മൊയ്തീൻ പാത്തുമ്മാൾ, ചാല) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: സാം, സൈമ, സുമ. മരുമക്കൾ: അഫ്രിൻ, നവാസ്, റിയാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.