Obituary
വെള്ളറട: പനച്ചമൂട് കടവിളാകത്ത് വീട്ടില്‍ പെരുമാള്‍പിള്ള (69) നിര്യാതനായി. സഹോദരങ്ങള്‍: മഹേശ്വരി, ഗോമതി, ശിവന്‍പിള്ള, ശോഭന, ചന്ദ്രിക, ബിജുകുമാര്‍. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.
മലയിൻകീഴ്: ഊരൂട്ടമ്പലം റോഡ് ഊറ്റുപാറക്ക് സമീപം കെ.കെ. നിവാസിൽ രത്നകുമാർ(71 -റിട്ട.കാട്ടാകട ബ്ലോക്ക് പ്രോഗ്രാം ഓഫിസർ) നിര്യാതനായി. ഭാര്യ: ടി.എം. മേരി,(റിട്ട. അധ്യാപിക). മക്കൾ: കിരൺ ആർ. കുമാർ (ഗൾഫ്), കിഷോർ ആർ. കുമാർ (ഓസ്ട്രേലിയ). മരുമക്കൾ: ദിവ്യ (സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളജ് ആശുപത്രി), മോഹിത (ഓസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന് അന്തിയൂർക്കോണം ആർ.സി ചർച്ചിൽ.
കിളിമാനൂർ: കൊടുവഴന്നൂർ സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതമൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കൊടുവഴന്നൂർ പൊയ്കക്കട കൊച്ചുവീട്ടിൽ ഷമീർ (44) ആണ് മരിച്ചത്. ഖത്തറിൽ പോകുന്നതിന് മുമ്പ് കിളിമാനൂർ ഭാരത് പെട്രോളിയത്തിന് സമീപം സ്പാർക്ക് മെൻസ് വെയർ എന്ന പേരിൽ വസ്ത്ര വ്യാപാരശാല നടത്തിയിരുന്നു. ഭാര്യ: സബിത.മക്കൾ ജുമാന, അമാന.
ആറ്റിങ്ങൽ: വീരളം ക്ഷേത്രത്തിന് സമീപം പനയറ വീട്ടിൽ (എ.ടി.ആർ.എ -149) പരേതനായ ശിവരാമപിള്ളയുടെയും ലളിതയുടെയും മകൻ എസ്.എൽ. ബിനു (49) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
കല്ലമ്പലം: പുല്ലൂർ മുക്ക് ആശാഭവനിൽ എൻ. ഗോപിനാഥൻ (92) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ആശനാഥ്, ലിസനാഥ്.
ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റോഡിൽ ചരുവിള വീട്ടിൽ എസ്. കുമാർ (50) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ആദിത്യൻ, അഭിജിത്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: മെഡിക്കൽ കോളജ് കണ്ണമ്മൂല വസന്ത ഭവനിൽ കെ. ദിവാകരൻ നായർ (77 -റിട്ട. അസി. മാനേജർ, എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: വി.ആർ. വസന്തകുമാരി. മക്കൾ: അർച്ചന, അരുൺകുമാർ. മരുമക്കൾ: പി.ആർ. സന്തോഷ്, വി. വീണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കിളിമാനൂർ: നഗരൂർ കോട്ടക്കൽ മംഗലത്തുവീട്ടിൽ ജി. ഭാസി (70) നിര്യാതനായി. ഭാര്യ: ഡി. ശ്യാമള. മക്കൾ: പരേതനായ അജി, അഞ്ജന.
കിളിമാനൂർ: വെള്ളല്ലൂർ വിജയ വിലാസത്തിൽ സരസ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. ഗോപിനാഥൻ നായർ. മക്കൾ: വിജയകുമാരൻ നായർ, വിജയകുമാരി, വിമല കുമാരി. മരുമക്കൾ: ഗീത, രാജേന്ദ്രൻ നായർ, ശ്രീകണ്ഠൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
മലയിൻകീഴ്: മണപ്പുറം അച്ചുതം വീട്ടിൽ ജയകുമാറിന്റെ (വിമുക്ത ഭടൻ) ഭാര്യ വിമല (52 -മോളി) നിര്യാതയായി. മക്കൾ: ശ്രീജ, വിപിൻകുമാർ (മർച്ചന്റ് നേവി). മരുമക്കൾ: രതീഷ് (ഐ.ടി.ഐ), രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: അരശുപറമ്പ് ചോതി ഭവനിൽ ശിവശങ്കരൻ നായർ (77) നിര്യാതനായി. ഭാര്യ: സുഗന്ധവല്ലി. മക്കൾ: ബിന്ദുലേഖ, രഞ്ചു. മരുമക്കൾ: ഗോപകുമാർ, രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മലയിൻകീഴ് : അന്തിയൂർക്കോണം പാലിയോട് മേലേക്കര പുത്തൻ വീട്ടിൽ പുഷ്പം (67) നിര്യാതയായി. മകൻ: അജീഷ്. മരുമകൾ : സന്ധ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.