നെടുമങ്ങാട്: പഴകുറ്റി സത്രംമുക്ക് പഴവടി ഹരിസദനത്തില്‍ റിട്ട.അധ്യാപകന് ഗോപാലപിള്ള(86)നിര്യാതനായി. നെടുമങ്ങാട് കഥകളി ക്ലബ് രൂപവത്കരിച്ച് കഥകളിപഠനത്തിന് സൗകര്യമൊരുക്കിയിരുന്നു. നെടുമങ്ങാട് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ മലയാളം അധ്യാപകന്, വെള്ളയമ്പലം വെള്ളാള ഉപസഭയുടെ സ്ഥാപക നേതാവ്, വെള്ളനാട് ചാങ്ങ സ്കൂള്‍ മാനേജര്‍, ശ്രീമുത്താരമ്മന്‍ ടെമ്പിള്‍ ട്രസ്റ്റ് സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ രാധാമണി. മക്കള്‍: ഹരികുമാര്‍, ശ്രീലേഖ, ഗീത. മരുമക്കള്‍: രശ്മിചന്ദ്രന്, സദാശിവന്‍പിള്ള, പരേതനായ ഡോ. വൈ. രാമകൃഷ്ണന്.