Obituary
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മുൻ സിൻഡിക്കേറ്റ് മെംബറുമായ നാലാഞ്ചിറ ബഥനി നഗർ കോൺവന്റ് ലെയിനിൽ വാതല്ലൂർ വീട്ടിൽ പ്രഫ. ജോസഫ് സ്കറിയ (83) നിര്യാതനായി. കേരള കോൺഗ്രസ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്നു. ഭാര്യ: തിരുവനന്തപുരം ശാസ്തമംഗലം മാലിയിൽ മോളി ജോസഫ്. മക്കൾ: സജു ജോസ് സഖറിയ (മാഴ്സ്-ദുബൈ), നിജു ജോസ് മാത്യു (ഐ.ബി.എസ്- ടെക്നോപാർക്ക്). മരുമക്കൾ : വേങ്ങൽ മേരി വിൽ ലെസ്ലി മേരി സജു, ടെക്നോപാർക്ക്), ആലുവ മേലേത്ത് വീട്ടിൽ ഷിബി ജോൺ (ഐ. ബി.എസ്- ടെക്നോ.). സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച വൈകീട്ട് 3.30ന് സ്വഭവനത്തിൽ ആരംഭിച്ച് മണ്ണന്തല റാണിഗിരി ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലാഞ്ചിറ റാണിഗിരി ദേവാലയ സെമിത്തേരിയിൽ.
കിളിമാനൂർ: നഗരൂർ ചെമ്മരത്തുമുക്ക് രാമനല്ലൂർക്കോണം വിളയിൽ വീട്ടിൽ കെ. സുകുമാരൻ നായർ (72) നിര്യാതനായി. ഭാര്യ: എം. ഷൈലജ. മക്കൾ: ബാലു, അശ്വതി. മരുമകൻ: ജി. ഹരിലാൽ. സഞ്ചയനം 16നു രാവിലെ ഒമ്പതിന്.
കിളിമാനൂർ: കൊടുവഴന്നൂർ ശ്രേയസിൽ സജിത്ത് (58) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: അമൽ കൃഷ്ണ, അതിശയ.
കിളിമാനൂർ: വെള്ളല്ലൂർ പി.എസ് നിവാസിൽ പരേതനായ സഹദേവന്റെ ഭാര്യ പി. പത്മാക്ഷി (89-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ഗോപകുമാർ, ഗീത, ലത, അനിൽ കുമാർ. മരുമക്കൾ: അനിൽകുമാർ, ദീപ്തി.
കല്ലമ്പലം: മാവിൻമൂട് രേവതിയിൽ സുരേന്ദ്ര ബോസ് (65) നിര്യാതനായി. ഭാര്യ: ഹസീന (റിട്ട.അധ്യാപിക) മക്കൾ: വിഷ്ണു എസ്. ബോസ്, ലക്ഷ്മി എസ്. ബോസ്.
കല്ലമ്പലം: നാവായിക്കുളം കൈപ്പട വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ റംലാബീവി (73) നിര്യാതയായി.
നെടുമങ്ങാട്: വേങ്കോട് പരിയാരം മേക്കുംകര വീട്ടിൽ സുനിത എസ് (46) നിര്യാതയായി. ഭർത്താവ്: അനിൽകുമാർ. മക്കൾ: അജിത് എ.എസ്, സുജിത്ത് എ.എസ്. മരുമകൾ: സുരഭി തെന്നൽ. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്
നെടുമങ്ങാട്: കണ്ണൻക്കോട്ട് മഠത്തിൽ പരേതനായ ശങ്കരൻ പോറ്റിയുടെ മകൻ വട്ടപ്പാറ കുറ്റിയാണി പുത്തൻ മഠത്തിൽ റിട്ട.ദേവസ്വം ബോർഡ് ശാന്തി ഗോപാലകൃഷ്ണൻ പോറ്റി (67) നിര്യാതനായി. ഭാര്യ: വേട്ടമ്പള്ളി ഊരുമഠം സുധാകുമാരി അന്തർജനം. മക്കൾ: മിനി, വിനീഷ്. മരുമക്കൾ: മധു പരമേശ്വരൻ പോറ്റി, കാവ്യ.
കല്ലമ്പലം: പലവക്കോട് മുണ്ടയിൽക്കോണത്ത് ജഹ്ഫറുദ്ദീൻ (72) നിര്യാതനായി. ഭാര്യ: ഷാനിഫ. മക്കൾ: ജസീൽ, ജവഹർ, ഷംല, സുമയ്യ. മരുമക്കൾ: ഫാത്തിമ, സിയാദ്, സുധീർ.
കുഴിത്തുറ: അണ്ടുകോട് മുട്ടച്ചിവിളയിൽ കെ. പ്രഭാകരൻ നായരുടെ ഭാര്യ ടി. വത്സല (68) നിര്യാതയായി. മക്കൾ: പ്രവീണ, പ്രസീത. മരുമക്കൾ: വിമൽകുമാർ, റാംജിത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
ആറ്റിങ്ങൽ: കാട്ടുമ്പുറം കടുവയിൽ പുത്തൻവിളവീട്ടിൽ ജോയിയുടെ ഭാര്യ സീന (47) നിര്യാതയായി. മക്കൾ: സിജോ, സിജിൻ, സജിൻ. മരുമകൾ: സരിഗ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കിളിമാനൂർ: ദേവേശ്വരം കൃഷ്ണകൃപയിൽ (കോണത്തുമഠം) എസ്. കൃഷ്ണൻപോറ്റിയുടെ ഭാര്യ ദേവകിദേവി (67) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, വിഷ്ണുപ്രസാദ്. മരുമക്കൾ: ഗിരിജ, ശ്രീജാഥിതി.