Obituary
തിരുവനന്തപുരം: ആറ്റുകാൽ ശ്രീഭവനിൽ പരേതനായ വിജയകുമാരൻ നായരുടെ (മുൻ ജനറൽ മാനേജർ, കേരള ഓട്ടോമൊബൈൽ) ഭാര്യ കെ.ഐ. ലേഖ (67) നിര്യാതയായി. മക്കൾ: അനൂപ് (മാനേജർ കേരള ഓട്ടോമൊബൈൽ), സന്ദീപ് (എൻജിനീയർ, അയർലൻഡ്). മരുമക്കൾ: സ്വപ്ന (എ.ഇ, കെ.എസ്.ഇ.ബി), രമ്യ (എൻജിനീയർ, അയർലൻഡ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ.
പള്ളിക്കൽ: കെ.കെ കോണം, വിളക്കകത്ത് വീട്ടിൽ അബ്ദുൽ ഖാദർ (82) നിര്യാതനായി. ഭാര്യ: പരേതയായ ആബിദ ബീവി. മക്കൾ: നസീമ, പരേതയായ സുഹൈല , സഫീന, സിയാദ്. മരുമക്കൾ: യൂനുസ്, ജബ്ബാർ, പരേതനായ റഹീം, ഷമീന.
മുടപുരം: കൊച്ചാലുംമൂട് കുഴിവിള പുത്തൻവീട്ടിൽ സുജാതൻ (74) നിര്യാതനായി. ഭാര്യ: ജലജാ മണി. മകൻ: ആദർശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
പാലോട്: പെരിങ്ങമ്മല കുണ്ടാളംകുഴി ചിന്നു ഭവനിൽ രവീന്ദ്രനാശാരി (72) നിര്യാതനായി. മക്കൾ: സുനിൽ കുമാർ, ബിന്ദു, വിനോദ്, ബീന. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: എസ്.വി പുരം കണ്വാശ്രമം കുന്നിൽവീട്ടിൽ സതീഷ് കുമാറിന്റെ ഭാര്യ ഷൈനി (43) നിര്യാതയായി. മക്കൾ: ശ്രീത എസ്. കുമാർ, ശ്രീനന്ദ എസ്. കുമാർ.
കല്ലമ്പലം: തച്ചോട് അച്യുതൻ മുക്ക് കാർത്തികയിൽ ലില്ലി (61) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: വിഷ്ണു, ഷാനി. മരുമക്കൾ: സാനി, രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കല്ലമ്പലം: വൈരമല സമീറാ മൻസിലിൽ ലിയാക്കത്ത് അലീഖാന്റെ (റിട്ട.കെ.എസ്.ഇ.ബി) ഭാര്യ റംലാബീവി (64) നിര്യാതയായി. മക്കൾ: സമീറ മുഹമ്മദ്, ഷിറാസ്ഖാൻ, ആസിഫ്ഖാൻ, സഫീറ. മരുമക്കൾ: ഹമീദ്, ഹലീദ നസ്റിൻ, തസ്നീം, അജ്മൽ.
വർക്കല: കണ്ണംബ നിർമാല്യത്തിൽ റിട്ട. എയർഫോഴ്സ് മാസ്റ്റർ വാറന്റ് ഓഫിസർ ശശിവർണൻ നായർ (79-മണി കുഴിവിള) നിര്യാതനായി. ഭാര്യ: എസ്. നിർമലാദേവി. മക്കൾ: എസ്.എൻ. ദീപ, എസ്.എൻ. ദീജ. മരുമക്കൾ: അബു പ്രഭാകരൻ, ശ്രീഹരി (അബൂദബി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
പാറശ്ശാല: തിരുവനന്തപുരം ശ്രീവരാഹം മുല്ലുവേലി വീട്ടില് റിട്ട.കെ. സദാശിവന് (78-ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ്) നിര്യാതനായി. ഭാര്യ: ടി. വസന്തകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് പളുകല്, പരത്തോട്ടം വീട്ടില്.
വെഞ്ഞാറമൂട്: നാഗരുകുഴി കുഴിവിള കടയിൽ വീട്ടിൽ (ഓടിട്ടകടയിൽ) പരേതനായ കാസിംബാവയുടെ ഭാര്യ മറിയംബീവി (92) നിര്യാതയായി. മക്കൾ: മുഹമ്മദ് റഷീദ് (മാധ്യമം നാഗരുകുഴി ഏജൻറ്), സൗദാബീവി (റിട്ട. നേവൽ സ്റ്റാഫ്), ലൈലാബീവി, അബ്ദുൽ റഹീം. മരുമക്കൾ: മുഹമ്മദ് റഷ്ദ് (റിട്ട. പൊലീസ്), അബ്ദുൽ റഹുമാൻ, റാഫിയത്ത് ബീവി, റജിലാബീവി.
നെടുമങ്ങാട്: ആനാട് പണ്ടാരക്കോണം അനുഭവനിൽ അജയകുമാർ (48) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: അനു, അച്ചു, സ്മിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം പൊറ്റവിളയിൽ ഹാജായിൽ എ. സലീം (68-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബീമ. മക്കൾ: ബിസ്മി, ഹാജ, ഷാമില. മരുമക്കൾ: ഷറഫുദ്ദീൻ, റഹിം.