Obituary
തിരുവനന്തപുരം: തൃപ്പാദപുരം ജയാഭവനിൽ പരേതനായ വിശ്വനാഥൻ നായരുടെ മകൻ വി. വിനോദ് (52) നിര്യാതനായി. മാതാവ്: രാധമ്മ. ഭാര്യ: പ്രീജി. മകൻ: പി.വി. വൈഷ്ണവ്.
നെടുമങ്ങാട്: പനവൂർ എസ്.എൻ പുരം ഫാത്തിമ മൻസിലിൽ ഷാഫി (53) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ഫാത്തിമ, ഫാസില, സുൽത്താന.
കല്ലമ്പലം: മാവിൻമൂട് പാണന്തറ ആലുനിൽക്കുംവിള വീട്ടിൽ രത്നമ്മ (71) നിര്യാതയായി. മകൻ: ബാബു. മരുമകൾ: ഷീജ. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.
തിരുവനന്തപുരം: മണക്കാട് കുത്തുകല്ലിൻമൂട് വിശ്വനാഥ ലൈനിൽ ബഷീർ (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാഫി, ഷജീർ, ഷഫീക്ക്, ഷജ്ന. മരുമക്കൾ: ഷിജു, റാജില, തൻസീല, ഫർസാന.
കാട്ടാക്കട: കിള്ളി പുതുവയ്ക്കൽ കൈതക്കോണം ശിവോദയത്തിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: അരുൺ, അഭിലാഷ്, ആശ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
കുഴിത്തുറ: പെരുംതെരുവ് അശ്വതിയിൽ റിട്ട. തമിഴ്നാട് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചിതറാൽ കെ. ഗിരീശൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: അഡ്വ.ശ്യാം ഗിരീഷ്, അഡ്വ.അമ്പിളി. മരുമക്കൾ: അഡ്വ. വി.എസ്.ഗിരിജ, കിഷോർ ചന്ദ് (ദുബൈ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ചിതറാലിൽ. സഞ്ചയനം 22ന് രാവിലെ ഒമ്പതിന്.
മൊട്ടമൂട്: വള്ളോട്ടുകോണം കിഴക്കുംകര പുത്തൻവീട്ടിൽ വിക്ടോറിയ (66) നിര്യാതയായി. ഭർത്താവ്: പരേതനായ കോമളൻ. മക്കൾ: ബിജു, ബൈജു (എ.ബി മീറ്റ്സ് ഗാന്ധിനഗർ), ഷൈജു. മരുമക്കൾ: സരിത, ലീന, ദേവിക. പ്രാർഥന ശനിയാഴ്ച എട്ടിന്.
ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് സൊസൈറ്റി ജങ്ഷന് സമീപം തക്കരയിൽ എൻ. അനിൽകുമാർ (57) നിര്യാതനായി. ഭാര്യ: ലീജ ആർ. മക്കൾ: അദിൻ, അദിതി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
വർക്കല: ശിവഗിരി ശ്രീനാരായണ കോളജിലെ റിട്ട.അധ്യാപിക വർക്കല മൈതാനം അഞ്ജലിയിൽ പ്രഫ.ജി.ഗീത (83)നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. എൻ. രാജൻ (റിട്ട. സിവിൽ സർജൻ). മക്കൾ: മായ, മനു. മരുമക്കൾ: പ്രസാദ്, അൻസു. സംസ്കാരം വ്യാഴാഴ്ച 12ന്. സഞ്ചയനം 19ന് രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: ശാസ്തമംഗലം ശങ്കർ ലെയിൻ സി -27, ദാസ് ലാൻഡിൽ ഡോ. വി.എം. രാജലക്ഷ്മിയമ്മ (84- മുൻ അഡീ. ഡയറക്ടർ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്) നിര്യാതയായി. ഭർത്താവ്: കെ. ദേവദാസ്. മക്കൾ: ഡോ. ഡി. കൃഷ്ണദാസ് (തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ വിഭാഗം മേധാവി), ഡി. ഹരിദാസ് (യു.എസ്.എ). മരുമക്കൾ: എ. ജയലക്ഷ്മി, എ. അർച്ചന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ശാന്തികവാടത്തിൽ.
വെഞ്ഞാറമൂട്: ആലന്തറ ദീപാനഗർ ദ്വാരകയിൽ ഭുവനേന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളയമ്മ. മക്കൾ: ബൈജു, സൈജു, സജി. മരുമക്കൾ. സ്വപ്ന എസ്. നായർ, വൃന്ദ പി. നായർ, യു.കെ. ഷീജ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന വഞ്ചിയൂർ മൂലവിളാകം എം.ആർ.എ-17 കടപ്പ വീട്ടിൽ കടപ്പ ഗോപാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ടി. സുകുമാരിയമ്മ (റിട്ട. പി.എ ടു എ.ജി, ഏജീസ് ഓഫിസ്). മക്കൾ: ഹരികൃഷ്ണൻ (യു.എസ്.എ), ജയകൃഷ്ണൻ (ബംഗളൂരു). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.