Obituary
നെടുമങ്ങാട്: ആര്യനാട് മീനാങ്കൽ കൊച്ചുകിളിക്കൂട് രാജഭവനിൽ സി. രാജന്റെ ഭാര്യ ചന്ദ്രലേഖ (44) നിര്യാതയായി. മക്കൾ: അശ്വതി, അക്ഷയ. മരുമകൻ: അനുഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
മണക്കാട്: പൂവൻവിളാകത്തു വീട്ടിൽ (പി.ആർ.ഡബ്ല്യു.എ -27) സരസ്വതി പി (85) നിര്യാതനായി. മക്കൾ: കുമാർ, രാജു, മുരുകൻ, രമേഷ്, പുഷ്പ, കല. മരുമക്കൾ: മഹേശ്വരി, വസന്ത, ഗീത, സുനിത, ശ്രീകുമാർ, കണ്ണൻ.
പേട്ട: മൂന്നാംമനയ്ക്കൽ എം.എം.ആർ.എ (എ 2) വിളയിൽ വിളാകത്ത് വീട്ടിൽ പി. മോഹനൻ (71) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മൊട്ടമൂട്: പറമ്പുകോണം മനോമോഹന വിലാസത്തിൽ വി. ശിവപ്രസാദ് (46) നിര്യാതനായി. ഭാര്യ: മിനി. മകൾ: ശിവാനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
പോത്തൻകോട്: നെടുമങ്ങാട് ഓലിക്കോണം നെട്ടിറച്ചിറയിൽ ബി. ശാരദയമ്മ (85) അയിരൂപ്പാറ മരുതുംമൂട് എൻ.എസ്. ഹൗസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മകൻ: സതികുമാർ. മരുമകൾ: പ്രസന്നകുമാരി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
കഴക്കൂട്ടം: ചന്തവിള കാവുവിള കൊക്കോട്ട് ക്ഷേത്രത്തിന് സമീപം തിരുവോണത്തിൽ ബാലദേവൻ നായർ (87) നിര്യാതനായി. ഭാര്യ: അംബികദേവി. മക്കൾ: ജയചന്ദ്രൻ (ബിജു), പരേതനായ രാമചന്ദ്രൻ. മരുമകൾ: സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
മലയിൻകീഴ്: മഞ്ചാടി ജ്യോതി ഭവനിൽ (എം.എസ്.ആർ.എ14-എ) പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ മാധവിയമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻനായർ, സതീന്ദ്രൻ, സരള. മരുമക്കൾ: ലതാകുമാരി, ജ്യോതി, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ബാലരാമപുരം: മന്നോട്ടുകോണം ചുരുവിള വീട്ടിൽ ലീല (64) നിര്യാതയായി. ഭർത്താവ്: ആശീർവാദം. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: സജു, ഷൈനി. മരണാനന്തരചടങ്ങ് വെള്ളിഴായ്ച രാവിലെ ഏഴിന്.
ബാലരാമപുരം: മുക്കംപാലമൂട് വിഷ്ണുനിവാസില്‍ എസ്. മണികണ്ഠന് (58) നിര്യാതനായി. ഭാര്യ: സുധര്‍മണി. മക്കള്‍: വിഷ്ണു എം.എസ്, കൃഷ്ണേന്ദു എം.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്
മുടപുരം: ചിറയിൻകീഴ് ചെറുവള്ളിമുക്കിനുസമീപം കിഴുവിലം പഴവിളാകത്ത് ശ്രീനിലയത്തിൽ പരേതരായ ജനാർദനൻ ഉണ്ണിത്താന്റെയും ജാനകിയമ്മയുടെയും മകൾ ഓമനയമ്മ ടീച്ചർ (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ (അപ്പു). മകൾ: പുഷ്കല. മരുമകൻ: സുകുമാരൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ബാലരാമപുരം: കോട്ടുകാൽക്കോണം പള്ളിനട വീട്ടിൽ സ്വയംപ്രഭ (63- റിട്ട. റവന്യൂ ഇൻസ്പെക്ടർ) നിര്യാതയായി. അനുസ്മരണ ശുശ്രൂഷ ചൊവ്വാഴ്ച മൂന്നിന് ബാലരാമപുരത്തെ വസതിയിൽ.
കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് കുഴിവിളവീട്ടിൽ വിശ്വനാഥൻ ആചാരി (88- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: സന്തോഷ്, സിനി, ബിനി, മിനി. മരുമക്കൾ: പ്രഭാകരൻ, അജയകുമാർ, പ്രകാശ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.