കിളിമാനൂർ: ചാരുപാറ ഒ.ജി ഭവനിൽ ഒ.ജി സുരേന്ദ്രബാബു (74- ചാരുപാറ ബാബു) നിര്യാതനായി. രാഷ്ട്രീയ സ്വയംസേവക സംഘം കിളിമാനൂർ താലൂക്ക് സംഘചാലക്, ജില്ല സഹ സംഘ ചാലക്, കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രസംരക്ഷണ സമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സതീഭായി. മക്കൾ: വീനസ് ബാബു, വിനേഷ് ബാബു, നിഷാ ബാബു. മരുമക്കൾ: രജുമോൻ, ഐശ്വര്യ ആഘോഷ്, സുരേഷ്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച.