തിരുവനന്തപുരം: ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ ഭാര്യ വഴുതയ്ക്കാട് ഗാന്ധിനഗർ ജി.എൻ.എ 116 കൈരളിയിൽ കെ.എൻ. ഗോമതിഅമ്മ (91) നിര്യാതയായി. മക്കൾ: കെ.ആർ. ഹരീന്ദ്രകുമാർ (മുൻ എം.ഡി, എസ്.എഫ്.സി.കെ, ടി.ആർ.ഡബ്ല്യു, കെ.എച്ച്.ആർ.ഡബ്ല്യു.എസ്), ഡോ. കെ.ആർ. ഉഷാകുമാരി (മുൻ അസോസിയേറ്റ് പ്രൊഫസർ, വി.ടി.എം എൻ.എസ്.എസ് കോളജ്), കെ.ആർ. മഹേന്ദ്രകുമാർ (യു.എസ്.എ). മരുമക്കൾ: എം. രാജ്കുമാർ (മുൻ ഡയറക്ടർ, വി.എഫ്.പി.സി.കെ), കെ. ശ്രീലേഖ (മുൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ജലസേചന വകുപ്പ്), വി.എസ്. ജയശ്രീ (യു.എസ്.എ). സഞ്ചയനം ജൂൺ 22ന് രാവിലെ 8.30ന്.