Obituary
ചടയമംഗലം: പറയടി പരുത്തിപൊയ്ക കോളനിയിൽ ബൈജുവിന്റെ ഭാര്യ സന്ധ്യ (36) നിര്യാതയായി. പനച്ചവിള കാഷ്യൂ കോർപറേഷൻ ഫാക്ടറി ജീവനക്കാരിയായിരുന്നു. അരളിക്കായ് കഴിച്ചതിനെതുടർന്ന് സന്ധ്യയെ ചടയമംഗലത്തെ ഗവ. ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മകൾ: സാന്ദ്ര.
ഓച്ചിറ: കൊറ്റമ്പള്ളി പാലപ്പിഴേത്ത് ഈശ്വരിയമ്മ (98) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, പരേതയായ ശാന്തമ്മ. മരുമക്കൾ: ശേഖരപിള്ള, വിജയൻപിള്ള. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
ഓച്ചിറ: ക്ലാപ്പന പെരിനാട് പെരുംപ്രാവിൽ വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ റുഖിയാ ബീവി (78) നിര്യാതയായി. മകൻ: റഹിം. മരുമകൾ: ഷഹബാനത്ത്.
ഓച്ചിറ: ക്ലാപ്പന തെക്ക് കൈതപ്പറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: സോമലത, സരസൻ, മോഹനൻ, അശോകൻ. മരുമക്കൾ: സോമരാജൻ, സുലോചന, സ്വർണമ്മ, പ്രഭ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.
അഞ്ചാലുംമൂട്: അഷ്ടമുടി കുമാര ഭവനത്തിൽ രാജേന്ദ്രൻ (63) നിര്യാതനായി. മാതാവ്: ഭവാനി. ഭാര്യ: ഗീത. മക്കൾ: രാഹുൽ, രാഗി. മരുമകൻ: വരുൺ ദാസ്. സഞ്ചയനം തിങ്കളാഴ്ച.
ആയൂർ: അശ്വതി ഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കുഞ്ഞുകുട്ടിയമ്മ (98) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.
എഴുകോൺ: മാറനാട് തെക്കേക്കര പുത്തൻവീട്ടിൽ (മഠത്തിൽ) പരേതനായ യോഹന്നാൻ പണിക്കരുടെ ഭാര്യ മറിയാമ്മ (76) നിര്യാതയായി. മക്കൾ: ലിസി ജോർജ്, തോമസ് പണിക്കർ, ജോൺ പണിക്കർ, സൂസൻ ബോബി. മരുമക്കൾ: സിജി തോമസ്, ഷീജ ജോൺ, ജോർജ് തോമസ്, ബോബി തോമസ്. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് മാറനാട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
കൊല്ലം: കോട്ടമുക്ക് കളരി പുരയിടത്തിൽ ഹാജി എം.കെ. അബ്ദുൽവഹാബ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഉസൈബാബീവി. മക്കൾ: ഷാഫി, ഷക്കീറത്ത്, റാഫി, സബീർ, റഫീക്ക്. മരുമക്കൾ: റജീന, അഷ്റഫ്, റബിയ, സഫറ, ഷംന.
കുണ്ടറ: കരിക്കുഴി മിസ്റ്റിക്കൽ റോസിൽ നെൽസൺ (56-ഷാജി,) നിര്യാതനായി. ഭാര്യ: മിനിമോൾ (അധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്, പടപ്പക്കര). മക്കൾ : ജെയ്ഷ് ജോൺ, ജോസ് പ്രകാശ്, ജോഹാൻ ആന്റോ.
ഓച്ചിറ: പ്രയാർ വടക്ക് വല്യത്ത് (ദാറുല്‍ നജാദ്) അബ്ദുല്‍ ലത്തീഫ് (67) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനും ഓച്ചിറ സർവിസ് സഹകരണ ബാങ്ക് ഭരണ സമിതി മുൻ അംഗവുമാണ്. ഭാര്യ: ഫസീല ബീവി. മക്കള്‍: റിയാസ് (അപ്പോളോ സ്റ്റോൺ ഹബ്, വലിയകുളങ്ങര) റാസിഖ്, ഫൗസിയ, ഫൗമിയ. മരുമക്കള്‍: അസ്നി, ബിസ്മി, ഷെമീര്‍, അന്‍വര്‍.
കടയ്ക്കൽ: മടത്തറ തുമ്പമൺതൊടി മുംതാസ് മൻസിലിൽ കമറുദീന്റെ ഭാര്യ സബൂറാബീവി (56) നിര്യാതയായി. മക്കൾ: മുംതാസ്, അൻഷാദ്. മരുമകൻ: ഷാജഹാൻ.
പൂയപ്പള്ളി: ചെപ്രമുക്ക് വിളയിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (82) നിര്യാതയായി. മക്കൾ: ബാബു, ശിവപ്രസാദ്, സിന്ധുലേഖ. മരുമക്കൾ: ജയലാൽ, സന്ധ്യ. സഞ്ചയനം ശനിയാഴ്ച എട്ടിന്.