Obituary
കുന്നത്തൂർ: ആറ്റുകടവ് തോട്ടത്തുംമുറി അഭി നിവാസിൽ (മണ്ണുവിള തെക്കതിൽ) ആനന്ദന്റെയും നളിനിയുടെയും മകൻ അജികുമാർ (43) നിര്യാതനായി. ഭാര്യ: കല. മക്കൾ: അഭിരാം, അഭിരാജ്, അഭിമന്യു. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
തൃക്കരുവ: ഞാറയ്ക്കൽ ഫാത്തിമ മൻസിലിൽ ജമാലുദ്ദീൻ (80) നിര്യാതനായി. ഭാര്യ: ബാത്തുഷ. മക്കൾ: ലുസാബത്ത്, സുഹൈലത്ത് (സീനിയർ ക്ലർക്ക്, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത്), സുഹർബാൻ. മരുമക്കൾ: കെ. നിസാമുദ്ദീൻ, എ. നിസാറുദ്ദീൻ, എസ്. നിസാമുദ്ദീൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് നീരാവിൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
തേവലക്കര: നടുവിലക്കര പഴയമഠത്തിൽ ഭാഗവതാചാര്യൻ തേവലക്കര മണിക്കുട്ടൻ (63) നിര്യാതനായി. ഭാര്യ: ആർ. സുധ. മക്കൾ: സംഗീത്, ഡോ. സ്വാതി എസ്. പിള്ള. മരുമക്കൾ: പാർവതി ആർ. പിള്ള, അഭിനേഷ് അശോക്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
പൊലിക്കോട്: കരിപ്പൂർമഠം തന്ത്രിമുഖ്യൻ കേശവൻനമ്പൂതിരിയുടെ ഭാര്യയും വെട്ടിക്കവല യോഗക്ഷേമ ഉപാംഗവുമായ ഗീതാദേവി അന്തർജനം (62) നിര്യാതയായി. മക്കൾ: ദിവ്യ, ദീപ്തി, വിഷ്ണു. മരുമക്കൾ: ഹരിദാസൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, ദേവിക.
മുഖത്തല: കിഴവൂർ ഷീജാസദനത്തിൽ രാമചന്ദ്രൻപിള്ള (74) നിര്യാതനായി. ഭാര്യ: ജഗദമ്മയമ്മ. മക്കൾ: പരേതനായ വിനോദ്, മനോജ്, ഷീജ. മരുമക്കൾ: സരിത, സ്മിത, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ആറിന്.
ഓച്ചിറ: പ്രയാർവടക്ക് വട്ടക്കാട്ട് വടക്കതിൽ (അശ്വതി ഭവനം) സുകുമാരപിള്ളയുടെ ഭാര്യ കൃഷ്ണകുമാരി (53) നിര്യാതയായി. മക്കൾ: അശ്വതി (ആർ.വി.എസ്.എം.എൽ.പി.എസ്, പ്രയാർ), ഉണ്ണിക്കൃഷ്ണൻ. മരുമകൻ: പ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: പേരൂർക്കട ഇന്ദിര നഗർ ഹൗസ് നമ്പർ 41ൽ പരേതനായ അൻസാരിയുടെ ഭാര്യ റംല അൻസാരി (62) നിര്യാതയായി. മക്കൾ: ഷബ്ന ഹയാസ്, ഷഹ്ന റഫീഖ്, അഫ്സൽ അൻസാരി. മരുമക്കൾ: ഹയാസ് മുഹമ്മദ്, റഫീഖ്.
ഓച്ചിറ: ചങ്ങൻകുളങ്ങര ബൈജു ഭവനിൽ ആനന്ദൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: അജിത, അനിത, സുജാത, ബൈജു (യു.എസ്.എ). മരുമക്കൾ: സുരേഷ് (ദുബൈ), യൂസുഫ് (ദുബൈ), രേവതി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
കൊല്ലം: വടക്കേവിള മണക്കാട് ക്രസന്റ് നഗർ 20 ദാറുൽ ഹയ അഫ്സൽ മൻസിലിൽ ബഷീർകുട്ടി (62-മലബാർ കിച്ചൻ ഗാലറി, പള്ളിമുക്ക്) നിര്യാതനായി. കായംകുളം പറങ്കിമാംമുട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ബീമ. മക്കൾ: അഫ്സൽ, മിനിമോൾ, സുനിമോൾ. മരുമക്കൾ: റെജീന, ഹഫ്സൽ ബാദുഷ (മലബാർ കിച്ചൻ ഗാലറി), സഹദ് (സൗദി).
ഓച്ചിറ: മേമന കൊച്ചയ്യത്ത് തെക്കതിൽ അബ്ദുൽ അസീസ് (72) നിര്യാതനായി. ഓച്ചിറ മാർക്കറ്റിലെ ഐ.എൻ.ടി.യു.സി പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ഷിബിൻ, ഷിബില, ഷിജി. മരുമക്കൾ: റൻസിയ, താഹ, നദീർ.
പരവൂർ: പൂതക്കുളം ഈഴംവിള ഭാർഗവി ഭവനിൽ (കാവിൽ പടിഞ്ഞാറ്റേ വീട്) സോമൻപിള്ള (80) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്യാമ, ശോഭ. മരുമക്കൾ: ഗിരീഷ്കുമാർ, പ്രദീപ്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.
കരുനാഗപ്പള്ളി: കോഴിക്കോട് ഇല്ലത്ത്പുത്തൻവീട്ടിൽ (കോളങ്ങര) അബ്ദുൽ റഹ്മാൻ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: ഫാത്വിമാകുഞ്ഞ്. മക്കൾ: സക്കീന, സത്താർ, ബുഷ്റ, താഹിറ, സാജിദ, സാബിറ. മരുമക്കൾ: അബ്ദുൽ ഹക്കിം, ഷാഹിദ, ഷാജഹാൻ, പരേതനായ മുഹമ്മദ് കുഞ്ഞ്, നിസാർ, അൻസർ.