Obituary
നല്ലില: സി.പി.ഐ ആദ്യകാല പ്രവർത്തകൻ പുലിയില അഴകത്ത് പുത്തൻവീട്ടിൽ എസ്. സുഗതൻ (72) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ആര്യ, ആതിര. മരുമക്കൾ: എസ്. അനീഷ്, വിഷ്ണുരാജ്. സംസ്കാരം ചൊവ്വാഴ്ച 11നു വീട്ടുവളപ്പിൽ.
ഓച്ചിറ: ക്ലാപ്പന വരവിള വലിയവീട്ടിൽ ഗംഗാധരന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: ഭാസുരൻ, ദിനേശൻ, ഇന്ദിര, ഹരിക്കുട്ടൻ, ഷാജി. മരുമക്കൾ: സുഷമ, അനിത, ചിത്രഭാനു, ബിന്ദു, ശ്രീകല. സഞ്ചയനം ഞായറാഴ്ച എട്ടിന്.
പുനലൂർ: ശാസ്താംകോണം ഗീതുഭവനിൽ വർഗീസ് തോമസ് (72-കുഞ്ഞുമോൻ ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (ലിസി). മക്കൾ: ഗീതു വർഗീസ്, മിതു വർഗീസ്. മരുമക്കൾ: ഷാജി, സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച 11.30ന് കരവാളൂർ ഡിവൈൻ വർഷിപ് സെന്റർ ചർച്ചിന്റെ പ്ലാച്ചേരി സെമിത്തേരിയിൽ.
കൊല്ലം: പള്ളിവിള ഷംല മൻസിലിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ താഹിർ (60) നിര്യാതനായി. മക്കൾ: റംസി താഹിർ, ലിൻസ, അൻസി. മരുമക്കൾ: അൻസർ, അനസ്, അർഷാന അസ്മി.
പരവൂർ: നെടുങ്ങോലം ശിവപാർവതി ക്ഷേത്രത്തിനു സമീപം മധുരിമയിൽ വി.എം. സുഭാഷ് ബാബു (56) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൻ: പരേതനായ വിവേക്. സഹോദരങ്ങൾ: വി.എം. സതീഷ് ബാബു, വി.എം.സുരേഷ് ബാബു, വി.എം. സുധീന്ദ്ര ബാബു, വി.എസ്. വത്സലാദേവി. സഞ്ചയനം 15ന്.
മയ്യനാട്: താന്നി തുണ്ടിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സൗദാമിനി (91) നിര്യാതയായി. മക്കൾ: വത്സല, വിമല, പരേതനായ വിമൽകുമാർ, വിശ്വേശ്വരി, വിദ്യാസാഗർ, വസന്ത. മരുമക്കൾ: സുചീന്ദ്രൻ, പരേതനായ സുകുമാരൻ, സുരേഷ് ബാബു, സിന്ധു, വസന്തൻ.
കടയ്ക്കൽ: പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ബിജു ഭവനിൽ (കീഴ്പാലഴികത്ത് വീട്) സുകുമാരൻ നായർ (76-പൊടിയൻ) നിര്യാതനായി. ഭാര്യ: സരസ്വതി. മകൻ: ബിജു.
കൊല്ലം: ആശ്രാമം പട്ടരഴികത്ത് വീട്ടിൽ പരേതനായ അർജുനൻ പിള്ളയുടെ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: അനിൽകുമാർ (ഗവ. എംപ്ലോയീസ് സഹകരണസംഘം), സുനിൽകുമാർ (കേരള പൊലീസ്), സിന്ധു. മരുമക്കൾ: സന്തോഷ്, ശ്രീലത, ബിന്ദു. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.
തട്ടാമല: കോതേമഴികത്ത് പരേതനായ കെ.കെ. സുകുമാരന്റെ ഭാര്യ ജി. പത്മാക്ഷി (90) നിര്യാതയായി. മക്കൾ: സുജ ശശിധരൻ, പരേതനായ സജി, സലു, സജൻ. മരുമക്കൾ: ശശിധരൻ, സുഗന്ധി, സരിത. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് മയ്യനാട് പെട്രോൾ പമ്പിന് സമീപമുള്ള ഗ്രീൻവില്ലയിലെ വീട്ടുവളപ്പിൽ.
പരവൂർ: പൂതക്കുളം മാവിള സുനിൽ ഭവനിൽ പരേതനായ സുരേന്ദ്രനാഥൻ നായരുടെ ഭാര്യ സുശീല (65) നിര്യാതയായി. മകൻ: സുനിൽ കുമാർ. മരുമകൾ: മാളു സുനിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്.
കൊല്ലം: തേവള്ളി ടി.എൻ.ആർ.എ.എം 20 അൽ-റഹാമിൽ പരേതരായ അബ്ദുൽ സത്താർ സേട്ടിന്റെയും ഹാജിറയുടെയും മകൻ മുഹമ്മദ് അബ്ദുൽ ഖാദർ സേട്ട് (69) നിര്യാതനായി. ഭാര്യ: ബീഗം മെഹതാബ്. മക്കൾ: ഡോ. അബ്ദുൽ സത്താർ, അർഫീൻ. മരുമകൻ: അൽ സമീർ (കഴക്കൂട്ടം). സഹോദരൻ: പരേതനായ മുഹമ്മദ് യൂസഫ്.
കുറ്റിവട്ടം: കാഞ്ഞിരപ്പള്ളിൽ സാദിഖ് (57) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ആസിഫ്, ആഷിഖ് (സൗദി), പരേതയായ ആഷിന.