Obituary
രാമൻകുളങ്ങര: മില്ലേനിയം നഗർ 29 വരമ്പേൽക്കടവിനുസമീപം അസ്ന മൻസിലിൽ ഇബ്രാഹിംകുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മാകുഞ്ഞ്. മക്കൾ: ഫസീല, അൻസർ. മരുമക്കൾ: അൻസാരി, ഷൈല.
നിലമേൽ: തടത്തരികത്തു പുത്തൻ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഉമൈബാബീവി (74) നിര്യാതയായി. മക്കൾ: ജുമൈലബീവി, ഷാജഹാൻ, മുബാറക്ക്. മരുമക്കൾ: കഹാർ, ഷക്കീല, ഷമീറാബീവി.
നിലമേൽ: പുലിയൂർക്കോണം ജമീഷ മൻസിലിൽ ഷൗക്കത്തലി ഹാജി (81-മുൻ എലിക്കുന്നാംമുകൾ ജമാഅത്ത് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: അൻവർഷാ (സൗദി), ജംഹർഷാ (എലിക്കുന്നാംമുകൾ ജമാഅത്ത് പ്രസിഡന്റ്), ഷജില അജീർഷാ. മരുമക്കൾ: സുരയ്യ, ഷീജ, നസീർ (സൗദി), സാദിയ.
കുണ്ടറ: കേരളപുരം അഞ്ചുമുക്ക് ജി.എസ്. ഭവനില്‍ എന്‍. ഗോപാലകൃഷ്ണപിള്ള (74-റിട്ട. എക്സൈസ് ഉദ്യോഗസ്ഥന്) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: പ്രമോദ് ജി. പിള്ള, വിനോദ് ജി. പിള്ള. മരുമക്കള്‍: നിഷാകുമാരി, എസ്. ധന്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: കുലശേഖരപുരം പുത്തൻപുരയിൽ (പറയൻറയ്യത്ത്) പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ആസിക്കുട്ടിയുടെയും മകൻ ഷിബു (48) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ദിയ ഫാത്തിമ, സയാൻ.
മൈനാഗപ്പള്ളി: ഇടവനശ്ശേരി പബ്ലിക് മാർക്കറ്റിന് സമീപം മങ്ങാട്ട് കാവിൽ രമണൻ (55) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ആതിര, രേവതി. മരുമക്കൾ: മനോജ്, രഞ്ജിത്. സംസ്കാരം ചൊവ്വാഴ്വ രാവിലെ 10ന് വീട്ടുവളപ്പിൽ.
പുനലൂർ: ശാസ്താംകോണം എസ്.എൽ മാതാ ഹൗസിൽ പരേതനായ ജാജി ലൂയിസിന്റെ ഭാര്യ ജോണമ്മ (79) നിര്യാതയായി. മക്കൾ: ഷേർലി, ഷീല, ഷൈല, ഷീബ, ഷാജി. മരുമക്കൾ: തോമസ്, വർഗീസ്, ലോറൻസ്, ഷിബു, ധന്യ.
ഓച്ചിറ: പ്രയാർ വടക്ക് കണ്ണമത്ത് സദാശിവൻ (74) നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: ഗീത, ശിവപ്രസാദ്. മരുമകൾ: രൂപ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
അഞ്ചല്‍: വയലാ മരോട്ടിമൂട്ടില്‍ വീട്ടില്‍ പരേതനായ ജോയിക്കുട്ടിയുടെ ഭാര്യ ശാന്തമ്മ ജോയി (77) നിര്യാതയായി. മക്കള്‍: മിനി, ബെന്നി, ബിജു, ബിന്‍സി. മരുമക്കള്‍: ജോര്‍ജ്, സിസിലി, ലിവോറ, സണ്ണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മണ്ണൂര്‍ സിലോണ്‍ പെന്തക്കോസ്ത് മിഷന് ചര്‍ച്ച് സെമിത്തേരിയിൽ.
ആയൂർ: നീറായ്ക്കോട് ചരുവിള പുത്തൻവീട്ടിൽ എം. രാജു (57) നിര്യാതനായി. ഭാര്യ: റോസമ്മ രാജു (തലച്ചിറ ചരുവിള കുടുംബാംഗം). മക്കൾ: ചിന്നു രാജു (മസ്കത്ത്), റോബിൻ രാജു (ദുബൈ). മരുമകൻ: അനൂപ് (മസ്കത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ.
പുനലൂർ: മണിയാർ മീനാക്ഷി മന്ദിരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കെ. രാജമ്മാൾ (84) നിര്യാതയായി. സഹോദരങ്ങൾ: കെ. ശങ്കരനാരായണ പിള്ള, കെ. ഗോപാലകൃഷ്ണ പിള്ള.
അഞ്ചല്‍: അഗസ്ത്യക്കോട് ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിന് സമീപം മുല്ലക്കല്‍ പുത്തന്‍വീട്ടില്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (68) നിര്യാതയായി. മകന്: സന്തോഷ് കുമാര്‍. മരുമകള്‍: ആതിര (ചിന്നു). സഞ്ചയനം 13ന് രാവിലെ ഏഴിന്.