Obituary
കടയ്ക്കൽ: കുറ്റിക്കാട് നെല്ലിപ്പള്ളി ലൗലി സദനത്തിൽ ശശിധരൻ (71) നിര്യാതനായി. ഭാര്യ: ലൗലി. മക്കൾ: ശാലി, ഷാലു. മരുമക്കൾ: സിജു, അശ്വതി.
കുളത്തൂപ്പുഴ: നെല്ലിമൂട് ചരുവിള പുത്തന്വീട്ടില് പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ഓമനയമ്മ (74) നിര്യാതയായി. മക്കള്: പ്രകാശ്, പ്രദീപ്, പ്രമോദ്. മരുമക്കള്: സരിത, ലേഖ.
അഞ്ചൽ: പനച്ചവിള തെക്കേവിള വീട്ടിൽ രമണന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: ശ്യാമള, ലീല, അംബിക, ഷീല, ഗീത. മരുമക്കൾ: രവീന്ദ്രൻ, രാജൻ, സുരേന്ദ്രൻ, സുഭാഷ്, രവി.
എഴുകോൺ: ഇരുമ്പനങ്ങാട് വടക്കേ മണ്ണൂർ വീട്ടിൽ സുമതിയമ്മ (86) നിര്യാതയായി. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: വാസന്തി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: തഴവ പുലിയൂർവഞ്ചി കിഴക്ക് ക്ടാക്കോട്ട് വടക്കതിൽ പി. രവീന്ദ്രൻപിള്ള (92- റിട്ട. പ്രഥമാധ്യാപകൻ, എൻ.എസ്.എസ് യു.പി.എസ് തൊടിയൂർ) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: ജ്യോതിലക്ഷ്മി (അധ്യാപിക ബി.ജെ.എസ്.എം.എച്ച്.എസ്.എസ്, മഠത്തിൽ), ഡോ. കെ.ബി. സോമരാജൻപിള്ള (മാരുതി ആശുപത്രി മൈനാഗപ്പള്ളി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന്.
ഓച്ചിറ: കുറുങ്ങപ്പള്ളി കൊച്ചുവീട്ടിൽ തെക്കതിൽ എം. രാജശേഖരൻപിള്ള (58-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: രജിമോൾ (സൗദി), രഞ്ജു (സൗദി). മരുമക്കൾ: രാജേഷ്കുമാർ, ബിനുമോഹൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: മേമന വല്യത്ത് ഹംസാക്കുട്ടി (78- റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ നഫീസത്ത്. മക്കൾ: ഇർഷാദ് (സ്ട്രോബറി ബേക്കറി, ഓച്ചിറ), ഷെറീന, മുംതാസ്, ഹംഷാദ്. മരുമക്കൾ: ഷീജ, സമദ്, പരേതനായ സജു, ഷംന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കൊല്ലം: കൂട്ടിക്കട ജി.എസ് ഭവനിൽ ജെ. മോഹൻദാസിന്റെ ഭാര്യ ശുഭകുമാരി (54) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പുനലൂർ: കരവാളൂർ നിലാമ്മാൾ ആനാംവിള ആശാ ഭവനിൽ ജെ.കെ. ജോയ് (59) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ആശ, അനില, അനു. മരുമക്കൾ: ഷിജോ ഡിക്സൺ, ബിജോ.
കരീപ്ര: പ്ലാക്കാട്ട് ഗൗരിഗോവിന്ദത്തില് വി.ടി. മനുനാഥ് (44, മാമ്പുഴ യു.പി.എസ് അധ്യാപകന്) നിര്യാതനായി. ഭാര്യ: ദീപ്തി (അധ്യാപിക, പ്രയാർ ആർ.യു.എസ്.എം എച്ച്.എസ്.എസ് ഓച്ചിറ). മക്കള്: ഗോവിന്ദ്കൃഷ്ണ, ഗൗരി പാർവതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: കുലശേഖരപുരം കോട്ടക്കുപ്പുറം കൈലാസം വീട്ടിൽ ജനാർദനൻ (റിട്ട. മിലിട്ടറി, 74) നിര്യാതനായി. ഭാര്യ: ലൈല കെ. പണിക്കർ. മക്കൾ: സ്മിത പണിക്കർ (താലൂക്ക് ഓഫിസ്, കരുനാഗപ്പള്ളി), സുജിത് (കലക്ടറേറ്റ്, മലപ്പുറം), സുജയ്. മരുമക്കൾ: ഷിബുലാൽ (മിലിട്ടറി), അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: ആദിനാട് പാലമൂട്ടിൽ അച്യുതൻ പിള്ള (79) നിര്യാതനായി. ഭാര്യ: ചെമ്പകക്കുട്ടിയമ്മ. മക്കൾ: അശോകൻ, ബിജു, അനിൽകുമാർ. മരുമക്കൾ: ജയ, ജയശ്രീ, ശ്രീരഞ്ജിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.