Obituary
ചവറ: പാലക്കടവ് മംഗലശ്ശേരിൽ (കുളത്തിന്റെ തെക്കതിൽ) ഇസ്മായിൽ കുഞ്ഞ് (ഇ.എം.എസ് -84) നിര്യാതനായി. ഭാര്യ: ഉമൈബബീവി. മക്കൾ: ഷിഹാബ്, ഷാജി, സലിം, നൗഷാദ്, ആരിഫ. മരുമക്കൾ: ഹുസൈബ, ഷീബ, ജാസ്മി, റംലത്ത്.
ആയൂർ: നടുക്കുന്ന് കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ എൻ. ഗോപിനാഥൻ (65) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അരുൺ ജി. നാഥ്, അഖിൽ ജി. നാഥ്. മരുമകൾ: അർച്ചന. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ഓച്ചിറ: കോട്ടക്കുപ്പുറം കൊയ്പള്ളി തറയിൽ (കോലടത്ത്) പ്രഭാകരന്റെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. മക്കൾ: പ്രകാശ്, സന്തോഷ്, അമ്പിളി, സജീവൻ. മരുമക്കൾ: രാജി, ജ്യോതി, ശാന്തൻ, നീതു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.
ഓയൂർ: കരിങ്ങന്നൂർ പുതിയിടത്ത് തെക്കതിൽ ഭവാനി (87) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ബാബു, രാജു, ബേബി, ഷാജി. മരുമക്കൾ: അജിത, റോഷിനി, പരേതനായ ശശി, ഷൈനി.
കടയ്ക്കൽ: മണികണ്ഠൻചിറ ശ്യാമാഭവനിൽ ബാലചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്യാമ, ശരത്ത്. മരുമകൻ: കൈലാഷ്. സഞ്ചയനം തിങ്കളാഴ്ച.
ഓച്ചിറ: വലിയകുളങ്ങര പട്ടവീട്ടിൽ കിഴക്കതിൽ പരേതനായ ശിവരാമപിള്ളയുടെ മകൾ പത്മാവതിയമ്മ (82) നിര്യാതയായി. സഹോദരങ്ങൾ: സരസമ്മ, സരസ്വതിയമ്മ, കമലമ്മ. വിശ്വനാഥപിള്ള, കൃഷ്ണകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: ചങ്ങൻകുളങ്ങര പനങ്ങാട്ടുവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ എൻ. തങ്കമണിയമ്മ (81) നിര്യാതയായി. മോട്ടോർ വാഹന വകുപ്പ് റിട്ട. ജീവനക്കാരിയാണ്. മക്കൾ: രാധാകൃഷ്ണപിള്ള (ഐ.എച്ച്. ആർ.ഡി എൻജിനീയറിങ് കോളജ് കരുനാഗപ്പള്ളി), ചന്ദ്രലേഖ (എസ്.ആർ.വി.യു.പി.എസ് ചങ്ങൻകുളങ്ങര). മരുമക്കൾ: രാജശ്രീ, മണികണ്ഠൻ (ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
കടയ്ക്കൽ: ചിതറ കല്ലുവെട്ടാൻകുഴി അർപ്പിതത്തിൽ ബാബു (62) നിര്യാതനായി. ഭാര്യ: സുധർമണി. മകൾ: അർപ്പിത. സഞ്ചയനം 15ന്.
ആയൂർ: കീഴാറ്റൂർ ചാലിതോട്ടത്തിൽ വൈ. ജോർജിന്റെ ഭാര്യ ലൈലാ തോമസ് (53) നിര്യാതയായി. കുരുവിക്കോണം അരീപ്ലാച്ചി അരീക്കൽ കുറിയേടത്ത് കുടുംബാംഗമാണ്. മക്കൾ: ആനീ ജോർജ്, അഞ്ചു ജോർജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.
പരവൂർ: കുറുമണ്ടൽ ചാമവിള വീട്ടിൽ നിർമലാദേവിയമ്മ (64) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബുരാജൻ പിള്ള. മക്കൾ: അരുൺ ബാബു, വരുൺ ബാബു. മരുമക്കൾ: രോഷ്നി വിജയൻ, ഉണ്ണിമായ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
വെള്ളിമൺ: കൈതാകോടി കലതിപൊയ്ക മേലതിൽ പരേതരായ വിൻസന്റിന്റെയും സബീനയുടെയും മകൻ ഷാജു വിൻസന്റ് (60) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.
കൊട്ടിയം: വടക്കേ മൈലക്കാട് ചരുവിള പുത്തൻവീട്ടിൽ കൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: നിഷ, ഷിബു. മരുമകൾ: വിപുകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.